HomeKeralaവീഡിയോ; ജാസി ഗിഫ്റ്റിനെ അപമാനിച്ച്‌ പ്രിൻസിപ്പാള്‍,  പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി; കോളജ് പരിപാടിയില്‍ നിന്ന്...

വീഡിയോ; ജാസി ഗിഫ്റ്റിനെ അപമാനിച്ച്‌ പ്രിൻസിപ്പാള്‍,  പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി; കോളജ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി വീഡിയോ കാണാം 

കോളജ് പരിപാടിയില്‍ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്.

പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പല്‍ പിടിച്ചുവാങ്ങി. ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പല്‍ ആവശ്യപ്പെട്ടതായി പരാതി.

കോളജ് ഡേ യിലെ പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. വിദ്യാർത്ഥികള്‍ ക്ഷണിച്ച പ്രകാരമാണ് ഗായകൻ എത്തിയത്. എന്നാല്‍ വേദിയിലെത്തിയ പ്രിൻസിപ്പല്‍ മൈക്ക് പിടിച്ചുവാങ്ങി. തുടർന്ന് പ്രതിഷേധിച്ച ജാസി ഗിഫ്റ്റ് വേദി വിടുകയായിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts