HomeEntertainmentതലയില്‍ കിംഗ്ഫിഷർ കുപ്പി വെച്ച്‌ ക്ലബ്ബില്‍ വയോധികയുടെ 'വെറൈറ്റി' ഡാൻസ്; വീഡിയോ കാണാം

തലയില്‍ കിംഗ്ഫിഷർ കുപ്പി വെച്ച്‌ ക്ലബ്ബില്‍ വയോധികയുടെ ‘വെറൈറ്റി’ ഡാൻസ്; വീഡിയോ കാണാം

പാർട്ടി ആഘോഷമാക്കുന്ന യൂത്തിന്റെ പലതരം വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇവിടെയും ഒരു ക്ലബ്ബിലെ ഡാൻസ് വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

എന്നാല്‍ ഇവിടെ സ്റ്റാർ യൂത്തല്ല എന്നതാണ് പ്രധാന വ്യത്യാസം. തലയില്‍ ഗ്ലാസ് കുപ്പി വെച്ച്‌ അതിമനോഹരമായി നൃത്തച്ചുവടുകള്‍ വെക്കുന്നത് ഒരു വയോധികയാണ് എന്ന് മാത്രം.

മനോഹരമായ സാരി ധരിച്ച്‌ ആരെയും ആകർഷിക്കുന്ന ഒരു ബാലൻസിങ് ആക്ടോടെയാണ് അവർ മനോഹരമായ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നത്. “ആയ് ആജി വിത്ത് കിംഗ്ഫിഷർ” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

നൃത്തത്തിന് മാസ് വൈബ് നല്‍കിക്കൊണ്ട് പാട്ടിന്റെ താളം ഉയരുമ്ബോള്‍ വയോധിക വിസില്‍ മുഴക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ നെറ്റിസണ്‍സ് വ്യാപകമായി തന്നെ ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് മൂന്ന് ലക്ഷം വ്യൂസാണ് വീഡിയോ നേടിയത്.

എന്റെ എല്ലാ സുഹൃത്തുക്കളെയും ഉപേക്ഷിച്ച്‌ മുത്തശ്ശിക്കൊപ്പം പാർട്ടിക്ക് പോകുന്നു, ബോബി ഡിയോള്‍ പരാജയപ്പെടുന്ന പ്രകടനം ആജി റോക്ക്സ്, ഈ പ്രായത്തിലും എന്താ എനർജി. ഹാറ്റ്സ് ഓഫ് എന്നതടക്കം ഒട്ടനവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയെത്തുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts