HomeEntertainmentഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്; വീഴ്ത്തിയത് പുലിമുരുകനെയും 2018നെയും

ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്; വീഴ്ത്തിയത് പുലിമുരുകനെയും 2018നെയും

ആഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്. 2018, പുലിമുരുകൻ എന്നിവയുടെ കളക്ഷൻ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇതുവരെ 176 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സ് കളക്റ്റ് ചെയ്തത്. 175 കോടിയാണ് 2018ന്റെ ക്ലോസിംഗ് കളക്ഷൻ. 21ദിവസം കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്സ് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസർ എന്ന സ്ഥാനത്തെത്തിയത്.

ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബോയ്സ് തിയേറ്ററുകളിലെത്തിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാല്‍ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്മാൻ, അരുണ്‍ കുര്യൻ, വിഷ്ണു രഘു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ചിദംബരമാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രം ഏറെ നിരൂപകപ്രശംസയും നേടി.

ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളില്‍ മാത്രമല്ല നോർത്ത് അമേരിക്കയിലും ചിത്രത്തിനു വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts