നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സുപ്രധാന പങ്കുവഹിക്കുന്ന അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക.
കൂടാതെ രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാനും സഹായിക്കുന്ന ഹോർമോണുകളുടെ നിർമ്മാണത്തിനും വൃക്ക സഹായകമാണ്.
അതിനാല്‍, ശരീരത്തിന്റെ ആരോഗ്യത്തിന് വൃക്കകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. വൃക്കയിലെ ഏതെങ്കിലും തകരാറുകള്‍ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. പേശികളിലെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ഒരു ശേഷിപ്പാണ് ക്രിയാറ്റിനിൻ. ഇത് രക്തത്തില്‍ കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയുമാണ് ചെയ്യുക. എന്നാല്‍ വൃക്ക പ്രശ്നത്തിലാകുമ്ബോള്‍ ക്രിയാറ്റിനിൻ ഫലപ്രദമായി പുറന്തള്ളപ്പെടുകയില്ല. അതുമൂലം രക്തത്തില്‍ ക്രിയാറ്റിനിൻ അളവ് കൂടുതലായി കാണാം. അതിനാല്‍ ഉയർന്ന രക്തത്തിലെ ക്രിയാറ്റിനിൻ അളവ് വൃക്കകളുടെ ആരോഗ്യം മോശമായതിന്‍റെ സൂചനയുമാകാം.
6 മുതല്‍ 1.1 വരെയാണ് ഇതിന്റെ നോര്‍മല്‍ അളവ്. ഇതിന്റെ അളവ് കൂടുതലെങ്കില്‍ ശ്രദ്ധ വേണം. എങ്കിലും 1.3 വരെ വരാം. എന്നാല്‍ 1.4നേക്കാള്‍ കൂടുതലെങ്കില്‍ ഇത് നിയന്ത്രിച്ചു നിര്‍ത്തണം. നമ്മുടെ മസിലുകള്‍ക്ക് പ്രവര്‍ത്തിയ്‌ക്കാന്‍ ഊര്‍ജം ആവശ്യമാണ്. ഈ ഊര്‍ജം നല്‍കുന്നത് ക്രിയാറ്റിന്‍ വഴിയാണ്.
കരളിലാണ് ക്രിയാറ്റിന്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടുന്നത്. ഇത് മസിലുകളില്‍ എത്തുന്നു. ഈ ഘടകം ഊര്‍ജമായി മാറുകയാണ് ചെയ്യുന്നത്. അതായത് മസിലുകള്‍ ഊര്‍ജം ഉല്‍പാദനത്തിനായി ഈ ക്രിയറ്റിന്‍ ഉപയോഗിയ്‌ക്കുന്നു. ആവശ്യമുള്ള ക്രിയാറ്റിനു ശേഷം ബാക്കി വരുന്നതാണ് ക്രിയാറ്റിനിന്‍. ഈ ക്രിയാററിനിന്‍ ശരീരം പുറന്തുള്ളകയാണ് സാധാരണ ചെയ്യുന്നത്. അതായത് വൃക്കയാണ് ഇത് പുറന്തള്ളുന്നത്. രക്തത്തില്‍ ക്രിയാറ്റിന്‍ അളവ് കൃത്യമാണെങ്കില്‍ വൃക്ക ശരിയായി പ്രവര്‍ത്തിയ്‌ക്കുന്നുവെന്നര്‍ത്ഥം. എന്നാല്‍, ഇത് കൂടുതലെങ്കില്‍ വൃക്ക ഇതിന്റെ ശരിയായി പുറന്തള്ളുന്നില്ലെന്ന് അര്‍ത്ഥം. അതായത് വൃക്കയുടെ പ്രവര്‍ത്തനം ശരിയല്ലെന്ന്.
രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടിയാല്‍ ശരീരം കാണിക്കുന്ന സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ശ്വാസതടസ്സം ആണ് ഒരു പ്രധാന പ്രശ്നം. ശരീരത്തില്‍ ക്രിയാറ്റിനിന്‍ അടിഞ്ഞുകൂടുന്നതിനാല്‍ ശ്വസിക്കാൻ പ്രയാസമുണ്ടാകാം.
അമിത ക്ഷീണം ആണ് മറ്റൊരു പ്രധാന ലക്ഷണം. അകാരമായ അമിത ക്ഷീണം രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടുമ്ബോഴും ഉണ്ടാകാം.
ചര്‍ദ്ദിയും ഓക്കാനവും ആണ് മറ്റ് ചില ലക്ഷണങ്ങള്‍. ഇവയുടെ കാരണങ്ങളും കണ്ടെത്തുക.
പാദങ്ങളുടെയും കണങ്കാലുകളുടെയും വീക്കവും ലക്ഷണങ്ങളാണ്. വൃക്ക ശരിയായി പ്രവർത്തിക്കാത്തപ്പോള്‍, പാദങ്ങളിലും കണങ്കാലുകളിലും നീര് കാണപ്പെടാം.