ആമയിനങ്ങളിലെ ഭീമന്മാരാണ് ഗാലപ്പഗോസ് ആമകള്‍. ഒരു ആമയെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെല്ലാം മാറ്റിയെഴുതാൻ കെല്‍പ്പുള്ള ശരീരപ്രകൃതിയാണിവയുടെ പ്രത്യേകത.
സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം അഡോള്‍ഫ് എന്ന് പേരുള്ള ഗാലപ്പഗോസ് ആമയാണ്. ജയ്ബ്രൂവർ എന്ന മൃഗസ്നേഹി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അഡോള്‍ഫിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചതോടെ വൈറലാവുകയായിരുന്നു. അമേരിക്കയിലെ കാലിഫോർണിയയിലെ സ്വകാര്യ മൃഗപരിപാലന കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കക്കിരിയാണ്(cucumber) 106-കാരനായ അഡോള്‍ഫിന്റെ പ്രിയ ഭക്ഷണം. ബ്രൂവർ നല്‍കുന്ന കക്കിരി അഡോള്‍ഫ് ആസ്വദിച്ച് കഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
200 വർഷം വരെ ജീവിക്കാൻ ശേഷിയുളളവ കൂടിയാണ് ഗാലപ്പഗോസ് ആമകള്‍.
ഗാലപ്പഗോസ് ആമയായ അഡോള്‍ഫിന് 106 ആണ് പ്രായം. കക്കിരിയാണ് പ്രിയ ഭക്ഷണം. അഡോള്‍ഫിന് സംസാരിക്കാനാവുമായിരുന്നെങ്കില്‍ അവൻ കഴിഞ്ഞ 100 വർഷത്തിനിടെ ചെയ്ത കാര്യങ്ങളറിയാമായിരുന്നു. 200 വർഷം വരെ ആയുസ്സുള്ള ആമയാണ് ഗാലപ്പഗോസ് ആമയെന്നത് നിങ്ങള്‍ക്കറിയുമോ?”, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.. നിരവധി പേരാണ് വീഡിയോ ദൃശ്യങ്ങള്‍ക്ക് കമന്റുമായി എത്തിയത്.
നാഷണല്‍ ജോഗ്രഫിക് റിപ്പോർട്ടുകള്‍ പ്രകാരം ഗാലപ്പഗോസ് ആമകളുടെ 13 ഉപജാതികളെയാണ് തിരിച്ചറിഞ്ഞിട്ടുളളത്. ശരാശരി 100 വർഷം ആയുസ്സ് ഇവയ്ക്ക് കണക്കാക്കപ്പെടുന്നു. 20-25 വയസ്സെത്തുമ്ബോഴാണ് ഗാലപ്പഗോസ് ആമകള്‍ പ്രായപൂർത്തിയാവുക. ജനുവരി മുതല്‍ മേയ് വരെയുള്ള സമയമാണ് ബ്രീഡിങ്ങ്.