അതിരപ്പിള്ളി ആദിവാസി കോളനിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ മലക്കപ്പാറ മേഖലയില്‍ നേരത്തെ ട്രൈബല്‍ പ്രമോട്ടറായിരുന്ന ഷിജു(30) അറസ്റ്റില്‍.
മറ്റ് രണ്ടുപേർക്കായി അന്വേഷണം തുടരുന്നു.ചാലക്കുടി ഡിവൈ.എസ്.പി ആർ.അശോകനാണ് അറസ്റ്റ് ചെയ്തത്. അവശനിലയിലായ യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിവാസി വിഭാഗത്തില്‍പെട്ട യുവാക്കളാണ് മദ്യം നല്‍കി പീഡിപ്പിച്ചത്. ഷിജു ജോലി നഷ്ടപ്പെട്ടതോടെ ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
ശക്തമായ അന്വേഷണം വേണമെന്ന് ആശുപത്രിയിലെത്തിയ ബെന്നി ബെഹാൻ എം.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മുമായി ഒത്തുകളിച്ച് കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ ചാലക്കുടി ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. കൂടുതല്‍ പ്രതികളുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു.