HomeUncategorizedവീഡിയോ; അടിച്ചു തകർത്ത യശസ്വി ജയ്സ്വാളിനെ പുറത്താക്കി; കലിപ്പ് തീരാതെ ഷൊയ്ബ് ബഷീര്‍; വീഡിയോ കാണാം 

വീഡിയോ; അടിച്ചു തകർത്ത യശസ്വി ജയ്സ്വാളിനെ പുറത്താക്കി; കലിപ്പ് തീരാതെ ഷൊയ്ബ് ബഷീര്‍; വീഡിയോ കാണാം 

അടിച്ചു തകർത്ത യശസ്വി ജയ്സ്വാളിനെ പുറത്താക്കിയ ശേഷം ഇംഗ്ലണ്ട് സ്പിന്നർ നടത്തിയ വിജയഘോഷം വൈറല്‍. സ്റ്റെപ്പ് ഡൗണ്‍ ചെയ്ത് സിക്സറിനുള്ള ശ്രമത്തിനിടെയാണ് യശസ്വി ജയ്സ്വാള്‍ പുറത്തായത്.

വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റമ്ബ് ചെയ്ത് പുറത്താക്കുകയായിരുന്നു.

58 പന്തില്‍ 57 റണ്‍സെടുത്താണ് ജയ്സ്വാള്‍ പുറത്തായത്. താരം പവലിയനിലേക്ക് മടങ്ങുമ്ബോള്‍ ബഷീർ തുറിച്ചു നോക്കിയാണ് ജയ്സ്വാളിനെ യാത്രയാക്കിയത്. ബഷീറിന്റെ ഒരോവറില്‍ മൂന്ന് സിക്സുകള്‍ പറത്തിയ ശേഷമാണ് ജയ്സ്വാള്‍ പുറത്തായത്. ഇതാണ് വലംകൈയൻ സ്പിന്നറെ ചൊടിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ട്രോളിന് വിധേയനാവുകയാണ് താരം 11 ഓവറില്‍ 60 റണ്‍സ് വഴങ്ങിയ ശേഷമാണ് താരത്തിന് ആദ്യ വിക്കറ്റ് വീഴ്‌ത്താനായത്. ഇതിന് ശേഷം രോഹിത് ശർമ്മയും ഇംഗ്ലണ്ട് സ്പിന്നറെ കണക്കിന് ശിക്ഷിച്ചു. അതേസമയം 43 ഓവർ എറിഞ്ഞ ബഷീർ 166 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts