HomeIndiaഎൽപിജി സിലിണ്ടർ വില 100 രൂപ കുറച്ചു;  കോടിക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം:  വനിതാ ദിനത്തിൽ വമ്പൻ  പ്രഖ്യാപനവുമായി പ്രധാനമന്ത്രി. 

എൽപിജി സിലിണ്ടർ വില 100 രൂപ കുറച്ചു;  കോടിക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം:  വനിതാ ദിനത്തിൽ വമ്പൻ  പ്രഖ്യാപനവുമായി പ്രധാനമന്ത്രി. 

വനിതാദിനത്തില്‍ ഗാർഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച്‌ കേന്ദ്രസർക്കാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്ബാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്ബത്തികഭാരം കുറയ്ക്കാൻ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാചകവാതകത്തെ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്, മോദി പറഞ്ഞു. വനിതാശാക്തീകരണവും സ്ത്രീകളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

100 രൂപ കുറയുന്നതോടെ നിലവില്‍ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയിമാറും.

അതേസമയം, ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി ഒരുവർഷത്തേക്ക് നീട്ടാൻ കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. 14.2 കിലോഗ്രാം എല്‍.പി.ജി. സിലിണ്ടറിനുള്ള 300 രൂപ സബ്സിഡിയാണ് 2025 മാർച്ച്‌ വരെ നീട്ടാൻ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് പാവപ്പെട്ടവർക്കായുള്ള ഉജ്ജ്വല യോജന പ്രകാരമുള്ള സിലിണ്ടറുകളുടെ സബ്സിഡി 300 രൂപയാക്കിയത്.

പുതിയ തീരുമാനം നടപ്പാക്കുമ്ബോള്‍ സർക്കാരിന് 12,000 കോടി രൂപ അധികമായി ചെലവാകും. 10 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts