ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍. പേരാമംഗലത്തിന് സമീപം അമ്ബലക്കാവിലാണ് സംഭവം. സുമേഷ്(35), ഭാര്യ സംഗീത (33) ഇവരുടെ മകൻ ഹരിൻ (9) എന്നിവരാണ് മരിച്ചത്.
ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ മുതല്‍ കാണാതെ വന്നതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസികള്‍ ഉടൻതന്നെ പേരാമംഗലം പോലീസില്‍ വിവരമറിയിച്ചു. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രഥമിക നിഗമനം. 12 ദിവസം മുമ്ബാണ് പ്രവാസിയായ സുമേഷ് നാട്ടിലെത്തിയത്. ഇവർക്ക് സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.