HomeUncategorizedവീഡിയോ കാണാം; നിയന്ത്രണം വിട്ട ട്രക്ക് പാലത്തില്‍ നിന്ന് താഴേക്ക്; ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തി

വീഡിയോ കാണാം; നിയന്ത്രണം വിട്ട ട്രക്ക് പാലത്തില്‍ നിന്ന് താഴേക്ക്; ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തി

ന്യൂയോര്‍ക്ക്: അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച്‌ പാലത്തില്‍ തൂങ്ങിക്കിടന്ന ട്രക്കില്‍ നിന്ന് ഡ്രൈവറെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ട്രക്ക് നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച്‌ പാലത്തില്‍ നിന്ന് താഴേക്ക് തൂങ്ങിനില്‍ക്കുന്ന സ്ഥിതി ഉണ്ടായത്.

അമേരിക്കയിലെ ഒഹായോ നദിക്ക് കുറുകെയുള്ള പാലത്തിലാണ് സംഭവം. പാലത്തില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന ട്രക്കില്‍ നിന്ന് ഡ്രൈവറെ അതിസാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.

കയറില്‍ കെട്ടിയിറങ്ങിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ രക്ഷിച്ചത്. വീഴ്ചയില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts