HomeIndiaസ്കൂള്‍ വാൻ കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 

സ്കൂള്‍ വാൻ കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 

റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടികളുടെ ശരീരത്തിലൂടെ സ്കൂള്‍ വാൻ കയറിയിറങ്ങി. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

മുംബൈയിലെ വസായി ഏരിയയിലാണ് അപകടം. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ കുട്ടികള്‍ രക്ഷപ്പെട്ടെന്നാണ് സൂചന. പെണ്‍കുട്ടിക്ക് ഏകദേശം അഞ്ചുവയസും ആണ്‍കുട്ടിക്ക് ഏകദേശം 3 വയസുമാണ് പ്രായം.

സെന്റ് അഗസ്റ്റീൻ ഹൈ സ്കൂളിന്റെ ബസാണ് വളവ് തിരിയുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ഡ്രൈവർക്ക് കുട്ടികളെ കാണാൻ സാധിക്കുമായിരുന്നില്ല. ബ്ലൈൻഡ് സ്പോട്ടിലുണ്ടായിരുന്ന കുട്ടികളുടെ ശരീരത്തിലൂടെ മുന്നിലെ ടയറുകളാണ് കയറിയിറങ്ങിയത്. കുട്ടികളെ കണ്ടയുടൻ ഡ്രൈവർ ബ്രേക്ക് ചവിട്ടി വാഹനം നിർത്തുന്നതും ചാടിയിറങ്ങുന്നതും വീഡിയോയില്‍ കാണാം. ദൃക്സാക്ഷികള്‍ കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts