HomeKeralaസിദ്ധാര്‍ത്ഥന്റെ മരണം: ഗവര്‍ണര്‍ ഇടപെട്ടു, വിസിക്ക് സസ്പെൻഷൻ; ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയുടെ സേവനം തേടി

സിദ്ധാര്‍ത്ഥന്റെ മരണം: ഗവര്‍ണര്‍ ഇടപെട്ടു, വിസിക്ക് സസ്പെൻഷൻ; ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയുടെ സേവനം തേടി

ആള്‍ക്കൂട്ട വിചാരണക്കും ക്രൂരമർദനത്തിനും ഇരയായി വിദ്യാർഥി മരിച്ച സംഭവത്തില്‍ പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ ചാൻസലർ കൂടിയായ ഗവർണർ സസ്പെൻഡ് ചെയ്തു.

ഡോ. എം.ആർ ശശീന്ദ്രനാഥിനെസസ്പെൻഡ് ചെയ്തതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. 

സിദ്ധാർത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും ഗവർണർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് കത്ത് നല്‍കിയതായും ജുഡീഷ്യല്‍ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവർണർ അറിയിച്ചു

മൂന്നു ദിവസം ക്രൂരമായ നടപടികള്‍ തുർന്നിട്ടും ആരും അറിഞ്ഞില്ലേ.ഇങ്ങനെ വിദ്യാർഥി മരിച്ചാല്‍ ചാൻസലറായ ഗവർണറെ അറിയിക്കേണ്ടത് യൂണിവേഴ്സിറ്റിയുടെ ഉത്തരവാദിത്തമാണ്. അവരത് ചെയ്തത് ഇന്നലെ മാത്രമാണ്. അദ്ദേഹം വിശദീകരിച്ചു. 

ക്യാമ്ബസില്‍ എസ്.എഫ്.ഐ – പി.എഫ്.ഐ കൂട്ടുകെട്ടാണെന്നും ഗവർണർ ആരോപിച്ചു. കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ കുടുംബത്തെ ഗവർണർ സന്ദർശിച്ചിരുന്നു

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts