HomeEntertainmentനടുറോഡില്‍ കാവാലയ്യക്ക് ചുവടുകള്‍ വച്ച്‌ ആന, വൈറൽ വീഡിയോ വാർത്തയോടൊപ്പം 

നടുറോഡില്‍ കാവാലയ്യക്ക് ചുവടുകള്‍ വച്ച്‌ ആന, വൈറൽ വീഡിയോ വാർത്തയോടൊപ്പം 

രസകരമായ അനേകം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ആ കൗതുകക്കാഴ്ചകള്‍ക്ക് ഒരുപാട് ആരാധകരും ഉണ്ട്. അതിപ്പോള്‍ കാട്ടില്‍ നിന്നും പകർത്തിയതായാലും ശരി നാട്ടില്‍ നിന്നും പകർത്തിയതായാലും ശരി.

എന്തായാലും അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. _anil.arts_ എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ‘കാവാലയ്യാ’ എന്ന പാട്ടിന് ചുവടുകള്‍ വയ്ക്കുന്ന ഒരു ആനയേയാണ്. എന്തോ ഉത്സവമോ മറ്റോ നടക്കുകയാണ് എന്നാണ് വീഡിയോ കാണുമ്ബോള്‍ മനസിലാവുന്നത്. നന്നായി അണിയിച്ചൊരുക്കിയ ഒരു ആന റോഡിലൂടെ നടന്നു വരുന്നത് കാണാം. ചുറ്റിലും ആളുകളും ഉണ്ട്.

അതിനിടയില്‍ ‘കാവാലയ്യാ’ പാട്ടിന് ചുവടുകള്‍ വയ്ക്കുകയാണ് ഈ ആന. വളരെ താളത്തില്‍ തന്നെയാണ് ചുവടുകള്‍. കാലുകളും തലയും ഒക്കെ അനക്കിയുള്ള ഈ ആനയുടെ ചുവടുകള്‍ ആരായാലും നോക്കി നിന്നുപോകും. എന്നാല്‍, കുറച്ച്‌ നേരം വീഡിയോ കണ്ടാല്‍ അത് ശരിക്കും ഒരു ആനയല്ല എന്നും ആളുകള്‍ ആനയുടെ വേഷം കെട്ടി ചുവടുകള്‍ വയ്ക്കുന്നതാണ് എന്നും മനസിലാവും.

‘നമ്മുടെ ആന ഇങ്ങനെയല്ല’ എന്ന കാപ്ഷനോടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്നാല്‍, അത്ര പെട്ടെന്നൊന്നും അതൊരു ശരിക്കും ആനയല്ല എന്ന് കണ്ടുപിടിക്കാനാവില്ല. അതിനാല്‍ തന്നെ ഇത് ശരിക്കും ആനയാണ് എന്ന് കരുതി കമന്റ് ചെയ്തവർ അനവധിയുണ്ട്. മൃഗങ്ങളെ ഇങ്ങനെ ഉപദ്രവിക്കാൻ സമ്മതിക്കരുത് എന്നെല്ലാമാണ് അവർ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും ആനവേഷം കെട്ടിയവരുടെ ഡാൻസും കൊറിയോഗ്രഫിയും ഉഗ്രനായിട്ടുണ്ട് എന്ന് കമന്റിട്ടവരും ഉണ്ട്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts