ചേർത്തലയില്‍ യുവതി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. എക്‌സറേ ജംഗ്ഷനിലുള്ള ‘ലാദെല്ല’ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്.
കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയ രാജി തുണിക്കടയില്‍ പോയിരുന്നു. ഇവിടെയെത്തിയ ശേഷം ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടില്‍ നിന്നും ഇറങ്ങി പോയ യുവതിയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് ഭർത്താവ് മഹേഷ് നടത്തിയ തിരച്ചിലിലാണ് കടക്കുള്ളില്‍ രാജിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.