HomeCrimeനടുങ്ങി നാട്! മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി അമ്മ; മലപ്പുറം സ്വദേശിനി...

നടുങ്ങി നാട്! മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി അമ്മ; മലപ്പുറം സ്വദേശിനി ജുമൈലത്ത് അറസ്റ്റില്‍

മലപ്പുറം: പി‍ഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ കൊന്ന് കുഴിച്ചു മൂടിയത്.

മലപ്പുറം താനൂരിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ താനൂർ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് ദിവസം മുമ്ബാണ് സംഭവം നടന്നത്. പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. മൂന്ന് ദിവസം മുമ്ബ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്.

 ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts