മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. പ്രത്യേകിച്ച് ഇന്ന് നമ്മുടെ കൈകളിൽ ഇരിക്കുന്നത് സ്മാർട്ട്ഫോൺ ആണ്. ഒരു ദിവസത്തിൽ പത്ത് ശതമാനം സമയമെങ്കിലും സ്മാർട്ട്ഫോണിൽ ചെലവഴിക്കുന്ന വരാണ് നാമോരോരുത്തരും.
ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവരായി നമ്മളിൽ തന്നെ ആരുമില്ല. ഇൻസ്റ്റാഗ്രാം റീലിസ് ആണ് ഇപ്പോൾ നമ്മുടെയെല്ലാം സമയത്തെ തള്ളിനീക്കുന്നത് എന്ന് വേണമെങ്കിലും പറയാം. ടിക്‌ടോക് ഇന്ത്യയിൽ നിരോധിച്ചതിലൂടെയാണ് ഇൻസ്റ്റാഗ്രാം റീലിസി ന് സ്വീകാര്യത കൂടിയത്.
ഇൻസ്റ്റഗ്രാമിലൂടെ ഒരുപാട് സമ്പാദ്യം ഉണ്ടാക്കുന്ന ആൾക്കാരും നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ടുതന്നെ ഇൻസ്റ്റാഗ്രാം റീലിസിലൂടെ വരുമാനമുണ്ടാക്കി അതൊരു ജീവിതമാർഗമായി കൊണ്ടുപോകുന്ന ഒരുപാട് യുവാക്കൾ നമ്മുടെ ഇടയിൽ ഉണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാൻ ,വസ്ത്രം തെരഞ്ഞെടുക്കാൻ അങ്ങനെ ഇഷ്ടപ്പെട്ട എന്തും തെരഞ്ഞെടുക്കാൻ ഇപ്പോൾ ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർസ് നമ്മളെ സഹായിക്കുന്നു. ഇതുതന്നെയാണ് അവരുടെ ഒരു മാർക്കറ്റിംഗ് സ്ട്രെറ്റർജിയും.
ഗ്ലാമർ വേഷങ്ങളിലൂടെയും ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ ശ്രമിക്കുന്ന ഒരുപാടുപേരുണ്ട്. പെൺകുട്ടികളുടെ ഗ്ലാമർ പരിവേഷങ്ങൾ ക്ക് ഇൻസ്റ്റാഗ്രാമിൽ കിട്ടുന്ന സ്വീകാര്യത ചെറുതല്ല എന്ന ആക്ഷേപവും ഇതിൻറെ കൂടെ നിലനിൽക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയ ചില ഗ്ലാമറസ് റീൽസ് കാണാം.