തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും കലാസാംസ്കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിൽ 40 വയസ് പൂർത്തിയാകാൻ പാടില്ല. പ്രതി മാസം യാത്രാബത്ത
ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താൽപര്യമുള്ളവർ മാർച്ച് 22ന് മുമ്പായി യോഗ്യത,
വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം
http://www.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വൈബ്സൈറ്റ് സന്ദർശിക്കുക.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ / കമ്പ്യൂട്ടർ
പ്രോഗ്രാമർ അപേക്ഷ ക്ഷണിച്ചു ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ടെക്/ എം.ഇ/ ബി.ടെക്/ ബി.ഇ/ എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കേണ്ടതാണ്. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ്/ വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ഡയറക്ടർ ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ- 695033 എന്ന വിലാസത്തിലും [email protected] എന്ന മെയിൽ അഡ്രസിലും മാർച്ച് 13ന് മുമ്പ് സമർപ്പിക്കണം.