മലയാള സിനിമ രംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമാണ് നടൻ കുഞ്ചൻ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു.
600ലധികം സിനിമകളില്‍ വേഷമിട്ടിട്ടുള്ള കുഞ്ചൻ അധികവും കോമഡി കഥാപാത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. 1969ല്‍ പുറത്തിറങ്ങിയ “മനൈവി” എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം 1970ല്‍ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തെത്തിയത്. സിനിമ രംഗത്തെ പല പ്രമുഖ താരങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് കുഞ്ചൻ.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചില കുടുംബ വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ശോഭ രണ്ടു പെണ്മക്കളാണ് ശ്വേതയും സ്വാതിയും. മക്കളെ നമ്മള്‍ സിനിമ രംഗത്തൊനും കണ്ടിരുന്നില്ല. ഇന്ന് ഇന്ത്യയിലെ കോടീശ്വരരില്‍ ഒരാളാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയേക്കാള്‍ പ്രശസ്തയാണ് അദ്യേഹത്തിന്റെ ഭാര്യ നിത അംബാനി. ബിസിനസ് വുമണ്‍ എന്ന പേരിലാണ് നിത ഏറെയും അറിയപ്പെടുന്നത്. വളരെ സുന്ദരിയായ അവരെ എന്നും ആളുകള്‍ ഉറ്റുനോക്കുന്ന വ്യക്തിത്വം കൂടിയാണ് നിത അംബാനിയുടേത്. കാരണം അണിയുന്ന വസ്ത്രങ്ങളില്‍ ആയാലും ആഭരണങ്ങളില്‍ ആയാലും എന്നും വ്യത്യസ്തത കൊണ്ട് വരാനും പുതുമ നിലനിർത്താനും അവർ വളരെ ശ്രദ്ധിക്കാറുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ സ്റ്റൈലിസ്റ്റുകളാണ് ഇതിനായി നിത അംബാനിയെ സഹായിക്കുന്നത്. നിത അംബാനി ധരിക്കുന്ന വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്യുന്നത് ലോക പ്രശസ്തരായ ഫാഷൻ ഡിസൈനേഴ്സ് ആണ്. എന്നാല്‍ നിത അംബാനിയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഒരുക്കുന്ന ഫാഷൻ ഡിസൈനർമാരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക മലയാളി അത് നടൻ കുഞ്ചന്റെ മകള്‍ സ്വാതിയാണ്. ചെറുപ്പം മുതല്‍ വരയില്‍ സ്വാതിയ്ക്കുള്ള പ്രാവീണ്യം ആണ് താരത്തെ ഈ ഫാഷൻ ലോകത്ത് എത്തിച്ചത്.
ഏറ്റവും ഉയർന്ന നിലവാരമുള്ള നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയില്‍ നിന്നുമാണ് ഫാഷൻ ഡിസൈനർ ആയ സ്വാതി പഠനം പൂർത്തീകരിച്ചത്. പഠനത്തിന് ശേഷം ഫെമിനയില്‍ പ്രവർത്തിച്ച പരിചയവും സ്വാതിയ്ക്കുണ്ട്. ഇന്ത്യയ്ക്ക് പുറമെ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ഉള്ള ഫാഷൻ ഡിസൈനർമാർ നിത അംബാനിയ്ക്കായി അയക്കുന്ന വസ്ത്രങ്ങളില്‍ നിന്നും മികച്ച വസ്ത്രം തിരഞ്ഞെടുക്കുന്നത് ഇന്ന് സ്വാതിയുടെ ഉത്തരവാദിത്വമാണ്.
മുംബൈയിലുള്ള അംബാനി കുടുംബത്തില്‍ തന്നെയാണ് അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള ഗസ്റ്റ് ഹൗസിലാണ് സ്വാതി അടക്കമുള്ള ഡിസൈനർമാരുടെ സംഘം താമസിക്കുന്നത്. ലക്ഷങ്ങളാണ് ഇവരുടെ സാലറി. രാജകീയ ജീവിതം തന്നെയാണ് സ്വതിക്കും.