HomeUncategorizedഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്: ബിരുദാനന്തര ബിരുദത്തിന് പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന കേന്ദ്ര പദ്ധതിയെക്കുറിച്ച് വായിക്കാം; വിശദാംശങ്ങളും...

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്: ബിരുദാനന്തര ബിരുദത്തിന് പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന കേന്ദ്ര പദ്ധതിയെക്കുറിച്ച് വായിക്കാം; വിശദാംശങ്ങളും അപേക്ഷിക്കേണ്ട വിധവും വാർത്തയോടൊപ്പം.

നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ബിരുദ- ബിരുദാനന്തര പഠനത്തിന് യുജിസി നല്‍കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് ഒറ്റ പെണ്‍കുട്ടി പിജി സ്‌കോളർഷിപ്പ്.

മാനദണ്ഡങ്ങള്‍:

അപേക്ഷക രക്ഷിതാക്കളുടെ ഏക പെണ്‍കുട്ടിയായിരിക്കണം

ബിരുദാനന്തര ബിരുദത്തിന് ചേരുമ്ബോള്‍ 30 വയസ് കവിയരുത്

പഠനത്തിന് അഡ്മിഷൻ എടുത്ത പെണ്‍കുട്ടികള്‍ക്ക് രണ്ടു വർഷങ്ങളിലായണ് സ്‌കോളർഷിപ്പ് ലഭിക്കുക

എങ്ങനെ അപേക്ഷിക്കാം?

അക്ഷയ, ജനസേവന കേന്ദ്രം മുഖേനയോ ഓണ്‍ലൈനായോ അപേക്ഷിക്കാം.

നാഷണല്‍ സ്‌കോളർഷിപ്പ് പോർട്ടല്‍ എന്ന വെബ്‌സൈറ്റിലോ https://Scholarship.gov.in എന്ന സൈറ്റ് മുഖാന്തരമോ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

ഓണ്‍ലൈനായി തയ്യാറാക്കിയ അപേക്ഷ പ്രിന്റ് എടുത്ത് Assistant Secretary( Scholarship), CBSE, Shiksha Kendra2, Community Center, Preetvihar, Delhi- 110092 എന്ന എന്ന വിലാസത്തിന് അയച്ചുകൊടുക്കുക

സമർപ്പിക്കേണ്ട രേഖകള്‍:

ഏക മകളെന്ന് തെളിയിക്കുന്ന പഞ്ചായത്ത് സാക്ഷ്യപത്രം

ആധാർ കാർഡ്

അപേക്ഷകയുടെ പേരിലുള്ള ബാങ്ക് പാസ്ബുക്ക്

വിദ്യാഭ്യാസ സ്ഥാപനം മേലധികാരികളുടെ സാക്ഷ്യപത്രം

നോട്ടറി അഫിഡവിറ്റ്

Latest Posts