ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയില്‍. അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ചുമത്തിയതാണ് തിരിച്ചടിയായത്.ക്രൂഡ് ഓയില്‍ വിലയിലെ മുന്നേറ്റവും രൂപയെ ദുര്‍ബലപ്പെടുത്തി. രൂപയെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക് ഇടപെടുമെന്ന പ്രത്യാശയാണ് വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി രൂപ 88 എന്ന നിരക്കിലേക്ക് എത്താന്‍ പോകുകയാണ്.
ആഭ്യന്തര വിപണിക്ക് വലിയ തിരിച്ചടിയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. എല്ലാ വസ്തുക്കളുടെയും വില കൂടാന്‍ കാരണാകും. മാത്രമല്ല, ക്രൂഡ് ഓയില്‍ വില ഉയരുന്നതും പണപ്പെരുപ്പത്തിന് കാരണാകും. രാജ്യത്തെ സാമ്ബത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടിക്കുന്ന ചലനങ്ങളാണ് ഇതെല്ലാം. ഇന്ത്യന്‍ വിപണിയെ പിടിച്ചുലച്ചത് അമേരിക്കന്‍ പ്രസിഡന്റ് സ്വീകരിക്കുന്ന പുതിയ നയങ്ങളാണ്. ഇന്ത്യയോട് കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിക്കുന്നത്.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.95 എന്ന നിരക്കിലേക്ക് എത്തി. വ്യാപാരം തുടരുന്നതിനാല്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടാകാം. വൈകാതെ 88 എന്ന റെക്കോര്‍ഡ് ഇടിവിലേക്ക് രൂപ എത്തുമെന്നാണ് കരുതുന്നത്. ഉയര്‍ന്ന ചുങ്കം ചുമത്തിയതിന് പുറമെ പിഴച്ചുങ്കവും അമേരിക്ക ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ എണ്ണ ഇറക്കുന്നതില്‍ ഇന്ത്യ ഇപ്പോള്‍ വെല്ലുവിളി നേരിടുന്നുണ്ട്. ഓഹരി വിപണികള്‍ നഷ്ടത്തിലാണ്. വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് തിരിച്ചടിയായി.
റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നത്. റഷ്യയുടെ എണ്ണ ഇന്ധനമാക്കി ലോക വിപണിയിലെത്തിച്ച് നേട്ടമുണ്ടാക്കുകയാണ് ഇന്ത്യ ചെയ്യുന്നത് എന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ സമാനമായ രീതി പിന്തുടരുന്ന മറ്റു രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക കടുത്ത നടപടി സ്വീകരിക്കുന്നുമില്ല. ഇരട്ട നിലപാട് അമേരിക്ക സ്വീകരിക്കുന്നു എന്നാണ് ഇന്ത്യയുടെ വിമര്‍ശനം.
പ്രവാസികള്‍ക്ക് നേട്ടം
രൂപയുടെ മൂല്യം ഇടിയുമ്ബോള്‍ നേട്ടം പ്രവാസികള്‍ക്കാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ തുക ലഭിക്കും. കഴിഞ്ഞ മാസം ഒരു ഡോളര്‍ നാട്ടിലേക്ക് അയച്ചവര്‍ക്ക് 85 രൂപ കിട്ടിയിരുന്നു എങ്കില്‍ ഇപ്പോള്‍ 88 രൂപ കിട്ടും. യുഎഇ ദിര്‍ഹം, സൗദി റിയാല്‍ ഉള്‍പ്പെടെ എല്ലാ കറന്‍സികളിലും സമാനമായ മാറ്റം പ്രകടമാകും. റഷ്യയുടെ ക്രൂഡ് ഇറക്കാന്‍ സാധിക്കാതെ വന്നാല്‍ ക്രൂഡ് വില കുതിച്ചുയരും. ഇതും രൂപയുടെ മൂല്യം തകരാന്‍ ഇടയാക്കും.
യുഎഇ ദിര്‍ഹത്തിന് 23.95 രൂപ എന്ന നിരക്കിലാണ് വ്യാപാരം. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ എക്‌സ്‌ചേഞ്ചുകള്‍ നേരിയ വ്യത്യാസം വരുത്തിയേക്കാം. രൂപയ്ക്ക് മൂല്യം കുറഞ്ഞ സാഹചര്യത്തില്‍ നാട്ടിലേക്ക് വന്‍തോതില്‍ പണം അയക്കുകയാണ് പ്രവാസികള്‍. ശമ്ബളം കിട്ടുന്ന വേളയില്‍ തന്നെ രൂപയുടെ മൂല്യം കുറഞ്ഞത് നേട്ടമായിട്ടാണ് അവര്‍ കരുതുന്നത്.
അതേസമയം, വരുംദിവസങ്ങളിലും രൂപയുടെ മൂല്യം തിരിച്ചുകയറാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. അമേരിക്ക ഇന്ത്യയ്‌ക്കെതിരായ നീക്കത്തില്‍ മയം വരുത്താന്‍ ഇടയില്ല. മാത്രമല്ല, വൈകാതെ റിസര്‍വ് ബാങ്ക് പണ നയം പ്രഖ്യാപിക്കും. പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ബാങ്ക് നയം സ്വീകരിക്കുക. രൂപയുടെ നില മെച്ചപ്പെടുത്താന്‍ വേണ്ട നടപടി റിസര്‍ബ് ബാങ്ക് സ്വീകരിക്കുമെന്നാണ് കരുതുന്നത്.


