HomeIndiaഅനാവശ്യ രേഖകൾ ആവശ്യമില്ല, ബാങ്കിൽ പോകുകയും വേണ്ട; പോക്കറ്റിൽ ആധാർ ഉണ്ടെങ്കിൽ ഞൊടിയിടയിൽ...

അനാവശ്യ രേഖകൾ ആവശ്യമില്ല, ബാങ്കിൽ പോകുകയും വേണ്ട; പോക്കറ്റിൽ ആധാർ ഉണ്ടെങ്കിൽ ഞൊടിയിടയിൽ വായ്പ നിങ്ങളുടെ അക്കൗണ്ടിൽ എത്തും: ആധാർ വായ്പകളെ കുറിച്ച് വിശദമായി വായിക്കാം

ആധാർ കാർഡ് വായ്പകള്‍ക്ക് പ്രത്യേക ജനപ്രീതിയുണ്ട്. അതിനു കാരണം പെട്ടെന്നുള്ള വായ്പാ അംഗീകാരമാണ്. ചെറിയ സാമ്ബത്തിക ആവശ്യങ്ങള്‍ വരുമ്ബോള്‍ ഒരു ബാങ്ക് വായ്പയായി എടുക്കാൻ സാധിക്കണമെന്നില്ല. മാത്രമല്ല അതിന് അധിക സമയവും വേണ്ടി വരും. എന്നാല്‍ കുറ‌ഞ്ഞ സമയത്തിനുള്ളില്‍ കുറഞ്ഞ പേപ്പർ വർക്കിലൂടെ ആധാർ വായ്പകള്‍ ഉറപ്പാക്കാം. നിങ്ങള്‍ക്ക് 10,000 രൂപയുടെ ആവശ്യമുണ്ടെങ്കില്‍ ഉടനെ ഈ മാർഗം സ്വീകരിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ആധാർ കാർഡ് വായ്പകള്‍ മുഴുവൻ പ്രക്രിയയും ലളിതമാക്കുന്നു. തിരിച്ചറിയല്‍ രേഖ, പ്രായം, താമസം തുടങ്ങിയ വിവരങ്ങള്‍ക്കെല്ലാം ആധാർ കാർഡ് എന്ന ഒരൊറ്റ രേഖ മതി. അതിനാല്‍ തന്നെ അമിതമായ രേഖകളൊന്നും ആവശ്യമില്ല. ആധാർ കാർഡ് മുഖാന്തിരം അപേക്ഷിക്കുന്ന വായ്പകള്‍ സുരക്ഷിതമല്ലാത്തവയാണ്. അതിനാല്‍ വായ്പ എടുക്കുമ്ബോള്‍ ഒരു ഈടും പണയം വയ്ക്കേണ്ടതില്ല എന്നർത്ഥം. ഓണ്‍ലൈൻ കെവൈസി പരിശോധനയിലൂടെയും, മൊബൈല്‍ ആപ്പുകളിലൂടെയും, വെബ്സൈറ്റുകളിലൂടെയും മറ്റും ഇത്തരം വായ്പാ അപേക്ഷകള്‍ വേഗത്തില്‍ പൂർത്തിയാക്കാൻ സാധിക്കും.

ആധാർ വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

1. ലെൻഡറെ തിരഞ്ഞെടുക്കുക: ആധാർ അധിഷ്ഠിത വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ലെൻഡറെ തിരഞ്ഞെടുക്കുക.

2. ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോം: നിങ്ങള്‍ തിരഞ്ഞെടുത്ത വായ്പാദാതാവിൻ്റെ മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് തിര‍ഞ്ഞെടുക്കുക.

3. അപേക്ഷാ ഫോം പൂരിപ്പിക്കുക: നിങ്ങളുടെ ആധാർ നമ്ബറിനൊപ്പം വ്യക്തിഗത വിവരങ്ങളും, തൊഴില്‍ വിവരങ്ങളും നല്‍കുക.

4. കെവൈസി പരിശോധന പൂർത്തിയാക്കുക: നിങ്ങളുടെ കെവൈസി പ്രക്രിയ പൂർത്തിയാക്കുന്നതിന് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുക.

5. അപേക്ഷ സമർപ്പിക്കുക: നിങ്ങളുടെ അപേക്ഷ ഫോം പരിശോധിച്ച ശേഷം പ്രോസസ്സിംഗിനായി അയയ്ക്കുക.ഈ വായ്പാ പ്രക്രിയകള്‍ പൂർത്തിയായാല്‍ നിങ്ങള്‍ യോഗ്യരാണെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ട തുക നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.

Latest Posts