ആദ്യമായി ഒരു ജോലിക്ക് പോകാൻ തയാറെടുക്കുന്നവരാണോ നിങ്ങള്‍? അതും സ്വകാര്യ മേഖലയിലേക്ക്. എങ്കില്‍ ഇതാ നിങ്ങള്‍ക്കായി കേന്ദ്ര സർക്കാർ ഒരു പ്രോത്സാഹന പദ്ധതി ഒരുക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലിയില്‍ കയറുന്നവർക്ക് 15,000 രൂപ വരെ നല്‍കുന്ന തൊഴില്‍ ബന്ധിത ആനുകൂല്യ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. അടുത്ത രണ്ട് വർഷത്തിനിടയില്‍ രാജ്യത്ത് 3.5 കോടി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്.
അടുത്ത മാസം ഒന്നാം തീയതി മുതല്‍ പദ്ധതി തുടങ്ങാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനായി 99,446 കോടി രൂപ ഈ പദ്ധതിയിലൂടെ ചെലവാക്കും. 2027 ജൂലൈ 31 വരെ വരെയാണ് പദ്ധതിയുടെ കാലാവധി. 1.92 കോടി ആളുകള്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കും എന്നാണ് നിലവിലെ വിലയിരുത്തല്‍. മാസം ഒരു ലക്ഷം രൂപ ശമ്ബളമുളളവർക്കാണ് ആദ്യ ജോലിക്കുളള ആനുകൂല്യം ലഭിക്കുക. രണ്ട് ഗഡുക്കളായിട്ടായിരിക്കും തുക ലഭിക്കുക. ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും തുക കൈമാറുക. ഇപിഎഫ്‌ഒ രജിസ്ട്രേഷൻ അടിസ്ഥാനത്തിലാകുമിത്.
ആദ്യ ഗഡു ജോലിക്ക് കയറി ആറ് മാസം കഴിഞ്ഞും രണ്ടാമത്തെ ഗഡു 12 മാസം കഴിഞ്ഞു നല്‍കും. 10,000 രൂപ വരെ ശമ്ബളത്തിന് പരമാവധി 1,000 രൂപയും 20,000 രൂപ വരെ ശമ്ബളത്തിന് 2,000 രൂപയും 20,000നു മു കളില്‍ 3,000 രൂപയുമായിരിക്കും ആനുകൂല്യം. ഉല്‍പാദന മേഖലയിലുള്ളവർക്ക് ഇത് നാല് വർഷം വരെ ലഭിക്കും.
തുടർച്ചയായി ആറ് മാസമെങ്കിലും ജീവനക്കാരൻ ജോലിയിലുണ്ടാകണം. തുകയുടെ ഒരു ഭാഗം നിശ്ചിത കാലത്തേക്ക് നിക്ഷേപമായി സൂക്ഷിക്കണം. രണ്ടാം ഗഡു ലഭിക്കുന്നതിന് മുൻപ് ജീവനക്കാർ സാമ്ബത്തിക സാക്ഷരതാ കോഴ്സ് പൂർത്തിയാക്കണം. വ്യത്യസ്ത മേഖലകളില്‍ അധികമായി ജോലി സൃഷ്ടിക്കുന്ന തൊഴില്‍ദാതാവിനും ആനുകൂല്യം നല്‍കും.


