HomeKeralaഅച്ഛൻ തനിക്കുവേണ്ടി കരുതിവെച്ച വലിയൊരു സമ്പാദ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മഞ്ജുവാര്യർ; മരിച്ചിട്ടും മഞ്ജുവിന്റെ ജീവിതത്തിൽ...

അച്ഛൻ തനിക്കുവേണ്ടി കരുതിവെച്ച വലിയൊരു സമ്പാദ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മഞ്ജുവാര്യർ; മരിച്ചിട്ടും മഞ്ജുവിന്റെ ജീവിതത്തിൽ പിതാവ് സാന്നിധ്യമായത് LIC -യിലൂടെ: മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ഇന്നും ഇന്നും എന്നും അച്ഛൻ മാധവന്റെ പൊന്നുമോള്‍ ആണ് മഞ്ജു വാര്യർ. ഇന്നും അച്ഛന്റെ വിയോഗം ഉണ്ടാക്കിയ വേദനയില്‍ നിന്നും താൻ കരകയറിയിട്ടില്ലെന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനെന്ന് മഞ്ജു പറഞ്ഞിരുന്നു. എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്ന ആള്‍ അച്ഛന്‍ തന്നെയാകും. അച്ഛന്‍റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട് എന്നാണ് മഞ്ജു പറഞ്ഞിട്ടുള്ളത്.

ഇപ്പോഴിതാ അച്ഛന്റെ വിയോഗ ശേഷവും അദ്ദേഹത്തിന്റെ കരുതല്‍ തനിക്ക് ഒപ്പമുണ്ടെന്നാണ് മഞ്ജു പറയുന്നത്. തന്നെ തേടിവന്ന ഫോണ്‍ കോളും അച്ഛൻ തന്റെ പേരില്‍ തുടങ്ങിയ എല്‍ ഐസി പോളിസിയും വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ കരുതലിനെ ആണ് സൂചിപ്പിക്കുന്നതെന്നും മഞ്ജു പറയുന്നു.

“അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകള്‍. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു. അതിനായി ഓരോ തവണയും അച്ഛൻ സ്വരുക്കൂട്ടിയ ആ തുകക്ക് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും ഉണ്ടാകും അദ്ദേഹം ഇടാൻകൊതിച്ച ഒരു ഉടുപ്പിന്റെയോ കഴിക്കാൻ ആഗ്രഹിച്ച ഏതോ വിഭവത്തിന്റെയോ കാണാനാഗ്രഹിച്ച ഏതോ സിനിമയുടെയോ വിലയുണ്ടായിരുന്നിരിക്കണം”, പപ്പാ മീഡിയയോട് മഞ്ജു മനസ്സ് തുറന്ന വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Latest Posts