HomeIndiaഓഹരി വിപണി കരകയറിയെങ്കിലും ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; വിശദാംശങ്ങൾ വായിക്കാം

ഓഹരി വിപണി കരകയറിയെങ്കിലും ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; വിശദാംശങ്ങൾ വായിക്കാം

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിയുന്നു. 19 പൈസയുടെ നഷ്ടത്തോടെയാണ് ഇന്ന് വ്യപാരത്തിന്റെ തുടക്കത്തില്‍ 85.80ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത്.കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്, എണ്ണവില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയൂടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്.

അതേസമയം, കഴിഞ്ഞ മൂന്ന് ദിവസം നഷ്ടം നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്സ് 230 പോയിന്റ് ആണ് മുന്നേറിയത്. 81000 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികിലാണ് സെന്‍സെക്സ്. പ്രധാനമായി ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, മാരുതി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.

അതേസമയം ടിസിഎസ്, അള്‍ട്രാടെക് സിമന്റ്, ടൈറ്റന്‍, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണി ഉയര്‍ന്നു നില്‍ക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് ഒരു കാരണമാണ്. ഇന്നലെ അമേരിക്കന്‍ വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. ഇതാണ് ഏഷ്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.

Latest Posts