HomeInvestmentMoneyഗൂഗിൾ പേയുമായി ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്താൽ നിരവധി നേട്ടങ്ങൾ; കീശ നിറയ്ക്കും ലാഭ...

ഗൂഗിൾ പേയുമായി ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്താൽ നിരവധി നേട്ടങ്ങൾ; കീശ നിറയ്ക്കും ലാഭ കണക്കുകൾ വായിക്കാം

ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം ഡിജിറ്റല്‍ ആവുക എന്നത് തന്നെയാണ് കുറെക്കൂടി സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിക്കാൻ കഴിയുന്ന മാർഗം. അതുകൊണ്ടുതന്നെ ഗൂഗിള്‍ പേ പോലുള്ള മാധ്യമങ്ങളുമായി ലിങ്ക് ചെയ്യാൻ കഴിയുന്ന ക്രെഡിറ്റ് കാർഡുകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാർ ഏറെയാണ്. യുപിഎ പെയ്മെന്റുകള്‍ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത് അതുകൊണ്ടുതന്നെ ക്രെഡിറ്റ് കാർഡുകളും ഇത്തരത്തില്‍ യുപിഐ മോഡിലേക്ക് മാറുമ്ബോള്‍ അത് കുറേക്കൂടി ഉപഭോക്താക്കള്‍ക്ക് സൗഹൃദം ആവുകയും, അവർ കുറേക്കൂടി പണം ചെലവഴിക്കാൻ സാധ്യതയുള്ളവരായി മാറുകയും ചെയ്യും.

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ റ്റിഎം, ബി എച് ഐ എം പോലുള്ള ആപ്പുകള്‍ വളരെയധികം പ്രചാരത്തില്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഇത് വഴി പണമടയ്ക്കുന്നത് കൂടുതല്‍ എളുപ്പത്തില്‍ നടക്കും എന്നതുകൊണ്ടുതന്നെ ആളുകള്‍ക്ക് ഉപയോഗിക്കാനും വളരെയധികം സാധ്യതകള്‍ ഉള്ളതാണ്. എന്നാല്‍, കുറച്ചുനാള്‍ മുൻപ് വരെ യു പി ഐ വഴി ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിക്കാൻ കഴിയില്ലായിരുന്നു. ഇപ്പോള്‍ റൂപേ ക്രെഡിറ്റ് കാർഡുകളാണ് ആ നിബന്ധനകള്‍ പൊളിച്ചെഴുതിയതും പുതിയ പെയ്മെന്റ് സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയതും.

യു പി ഐ വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ

  • ക്യാഷ്ബാക്കുകളും റിവാർഡ് പോയിന്റുകളും: എല്ലാ യുപിഐ പേയ്‌മെന്റുകള്‍ക്കും ക്രെഡിറ്റ് കാർഡ് റിവാർഡുകള്‍ ലഭിക്കും.
  • പുതിയ ലിമിറ്റ്: ബാങ്ക് അക്കൗണ്ടിലുണ്ടാകുന്ന ബാലൻസിനെ ആശ്രയിക്കാതെ ക്രെഡിറ്റ് കാർഡിന്റെ ക്രെഡിറ്റ് ലിമിറ്റ് ഉപയോഗിച്ച്‌ പേയ്‌മെന്റ് നടത്താം.
  • ഇന്ധന സർചാർജ് ഒഴിവാക്കാം: ചില കാർഡുകള്‍ക്ക് 1% ഇന്ധന സർചാർജ് ഒഴിവാക്കാം.
  • ഇ എം ഐ സൗകര്യം: വലിയ പേയ്‌മെന്റുകള്‍ എളുപ്പത്തില്‍ ഇ എം ഐ ആയി മാറ്റാൻ കഴിയും.
  • സുരക്ഷിത ഇടപാടുകള്‍: യു പി ഐയുടെ സുരക്ഷാ സവിശേഷതകള്‍ ഉപയോഗിച്ച്‌ മികച്ച സുരക്ഷ ഉറപ്പാക്കാം.

എങ്ങനെ യു പി ഐ യുമായി ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യാം?

  • യുപിഐ ആപ്പ് തുറക്കുക.
  • ബാങ്ക് അക്കൗണ്ട് സെക്ഷനില്‍ ‘ലിങ്ക് ന്യൂ ക്രെഡിറ്റ് കാർഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • റൂപേ ക്രെഡിറ്റ് കാർഡിന്റെ ഡീറ്റെയില്‍സ് നല്‍കുക.
  • ഒ ടി പി വഴി വേരിഫൈ ചെയ്യുക.
  • യുപിഐ വഴി പേയ്‌മെന്റ് ചെയ്യാൻ സജ്ജമാവുക

Latest Posts