HomeIndiaയുദ്ധാന്തരീക്ഷം: ഏതു പ്രതിസന്ധിയെയും നേരിടാൻ തയ്യാറായിരിക്കുക എന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകി ധനകാര്യ മന്ത്രി നിർമ്മലാ...

യുദ്ധാന്തരീക്ഷം: ഏതു പ്രതിസന്ധിയെയും നേരിടാൻ തയ്യാറായിരിക്കുക എന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകി ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏത് തരം പ്രതിസന്ധിയെയും നേരിടാൻ സജ്ജമായിരിക്കണമെന്ന് ബാങ്കുകളോട് നിർദ്ദേശിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. ബാങ്ക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർമല സീതാരമന്റെ നിർദ്ദേശം.

അതിർത്തി മേഖലകളിലെ ശാഖകളിലുളള ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ഇന്ത്യൻ കമ്ബ്യൂട്ടർ എമർജൻസി റെസ്‌പോണ്‍സ് ടീം (സിഇആർടി-ഇൻ) എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രതിരോധശേഷി ഉള്‍പ്പെടെ ബാങ്കിംഗ് മേഖലയുടെ പ്രവർത്തന, സൈബർ സുരക്ഷാ തുടങ്ങിയവയും യോഗത്തില്‍ വിലയിരുത്തി.സാമ്ബത്തിക സ്ഥിരത നിലനിർത്തുന്നതിന്, ക്ലെയിമുകള്‍ സമയബന്ധിതമായി തീർപ്പാക്കുന്നതും തുടർച്ചയായ ഉപഭോക്തൃ സേവനവും ഉറപ്പാക്കാൻ സീതാരാമൻ ഇൻഷുറൻസ് കമ്ബനികള്‍ക്ക് നിർദ്ദേശം നല്‍കി.

Latest Posts