HomeLife Styleഇന്നലെ 33ആം പിറന്നാൾ ആഘോഷിച്ച മലയാളികളുടെയും തെന്നിന്ത്യയുടെയും പ്രിയതാരം സായി പല്ലവിയുടെ ആസ്തി എത്ര എന്നറിയാമോ?...

ഇന്നലെ 33ആം പിറന്നാൾ ആഘോഷിച്ച മലയാളികളുടെയും തെന്നിന്ത്യയുടെയും പ്രിയതാരം സായി പല്ലവിയുടെ ആസ്തി എത്ര എന്നറിയാമോ? വിശദമായി വായിക്കാം

ലക്ഷകണക്കിനു ആരാധകരുള്ള, തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. താരത്തിന്റെ 33-ാം ജന്മദിനമായിരുന്നു ഇന്നലെ. ഡോക്ടർ കൂടിയായ സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍ കൂടിയാണ്. സായ് പല്ലവിയുടെ ആസ്തി, സിനിമകള്‍ക്കായി കൈപ്പറ്റുന്ന പ്രതിഫലം, ലക്ഷ്വറി വാഹനങ്ങള്‍ എന്നിവയെ കുറിച്ചൊക്കെ കൂടുതല്‍ അറിയാം.

റിപ്പോർട്ടുകള്‍ പ്രകാരം, 47 കോടിയോളം രൂപയാണ് സായ് പല്ലവിയുടെ ആസ്തി. സിനിമകളില്‍ അഭിനയിക്കുന്നതിനു പ്രതിഫലമായി മൂന്നു കോടി മുതല്‍ ആറു കോടി വരെ താരം കൈപ്പറ്റുന്നു എന്നാണ് റിപ്പോർട്ട്. രണ്‍ബീർ കപൂറിന്റെ നായികയായി സായ് പല്ലവി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം രാമായണയ്ക്ക് വേണ്ടി 6 കോടിയാണ് സായ് പല്ലവി പ്രതിഫലം കൈപ്പറ്റിയതെന്നും റിപ്പോർട്ടുണ്ട്.

നൃത്തം കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിക്കുന്ന സായ് പല്ലവി, അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ്. കോടികള്‍ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്ബനിയുടെ പരസ്യത്തില്‍ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.

തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലാണ് സായ് പല്ലവിയുടെ വീട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കോട്ടഗിരിയാണ് സായ് പല്ലവിയുടെ ജന്മദേശം. ബഡഗ സമുദായത്തില്‍ നിന്നുള്ള ആളാണ് സായ് പല്ലവി. 55 ലക്ഷം വില വരുന്ന ഓഡി ക്യു3, 50 ലക്ഷം വിലയുള്ള മിത്‌സുബിഷി ലാൻസർ ഇവോ എക്‌സ് എന്നിവയാണ് സായ് പല്ലവിയുടെ ഗ്യാരേജിലെ ആഡംബര വാഹനങ്ങള്‍.

Latest Posts