HomeInvestmentപ്രതിമാസം 5000 രൂപ നീക്കി വെച്ചാൽ 25 വർഷം കൊണ്ട് ഒരുകോടി 30 ലക്ഷം സമ്പാദിക്കാം;...

പ്രതിമാസം 5000 രൂപ നീക്കി വെച്ചാൽ 25 വർഷം കൊണ്ട് ഒരുകോടി 30 ലക്ഷം സമ്പാദിക്കാം; 15 ലക്ഷത്തെ 1.30 കോടി ആക്കി വർദ്ധിപ്പിക്കുന്നത് 5:15:25 എന്ന വിജയ ഫോർമുല: വിശദമായി വായിച്ചറിയാം

നിങ്ങള്‍ സുരക്ഷിതമായ സാമ്ബത്തിക ഭാവി ആഗ്രഹിക്കുന്നെങ്കില്‍ ശരിയായ സമയത്ത് ശരിയായ നിക്ഷേപം നടത്തണം. അപകട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളെ പലരും ഭയക്കുന്നുണ്ടെങ്കിലും വലിയ സാമ്ബത്തിക ലക്ഷ്യമുള്ളവർക്ക് എസ്‌ഐപി നിക്ഷേപങ്ങള്‍ മികച്ച തിരഞ്ഞെടുപ്പായിരിക്കും. നിക്ഷേപകർക്കിടയില്‍ പൊതുവെ ജനപ്രിയമായ മാർഗമാണ് എസ്‌ഐപി മ്യൂച്വല്‍ ഫണ്ടുകള്‍. ബുദ്ധിപരമായി നിക്ഷേപിച്ചാല്‍ വമ്ബൻ സാമ്ബത്തിക നേട്ടം ഉറപ്പാക്കാം.സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ എന്ന എസ്‌ഐപി എന്നാല്‍ നിക്ഷേപകർക്ക് അവരുടെ സാമ്ബത്തിക ശേഷിയെ അടിസ്ഥാനമാക്കി പണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള ഒരു മാർഗമാണ്. ഇത് ശരിയായ രീതിയില്‍ നിങ്ങളുടെ നിക്ഷേപങ്ങളെ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു.

എസ്‌ഐ‌പിയില്‍ നിക്ഷേപിക്കുമ്ബോള്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കേണ്ടതുണ്ട്. പ്രതിമാസം, ത്രൈമാസം, വാർഷികം എന്നീ കാലാവധികള്‍ നിശ്ചയിച്ച്‌ നിക്ഷേപിക്കാനുള്ള ഓപ്ഷൻ നല്‍കുന്നു. എന്നാല്‍ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാല്‍ മാത്രമേ വലിയ സാമ്ബത്തിക നേട്ടങ്ങള്‍ ഉറപ്പാക്കാൻ സാധിക്കൂ. മാത്രമല്ല എസ്‌ഐപി മ്യൂച്വല്‍ ഫണ്ടിൻ്റെ ഏറ്റവും വലിയ സവിശേഷതാണ് കൂട്ടുപലിശയുടെ നേട്ടം. ഇതാണ് നിങ്ങളുടെ നിക്ഷേപത്തെ കൂടുതല്‍ വളരാൻ അനുവദിക്കുന്നത്.

എസ്‌ഐ‌പിയില്‍ നിക്ഷേപിക്കാം.. ഫോർമുല അറിയാം..

വലിയ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് പലരും എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നത്. എസ്‌ഐപി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് 5 + 15 + 25 എസ്‌ഐപി ഫോർമുല ഉപയോഗിക്കാം. ഒരു മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ നിക്ഷേപിക്കാൻ തുടങ്ങി 25 വർഷം അത് തുടരുകയാണെങ്കില്‍ ഏകദേശം 1.3 കോടി രൂപയുടെ കോർപ്പസ് സൃഷ്ടിക്കാൻ ഈ ഫോർമുല നിക്ഷേപകനെ സഹായിക്കുന്നു. ഈ ഫോർമുലയെ കുറിച്ചും, 1.3 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത് എങ്ങനെയെന്നും വിശദമായി നോക്കാം.

ഫോർമുല വിശദമായി പരിശോധിക്കാം

  • ആദ്യത്തെ “5” – എന്നാല്‍ പ്രതിമാസം 5,000 രൂപയുടെ എസ്‌ഐപി നിക്ഷേപം എന്നാണ് അർത്ഥമാക്കുന്നത്.
  • രണ്ടാമത്തെ “15” – എന്നാല്‍ വാർഷിക എസ്‌ഐപി വരുമാനങ്ങളെ സൂചിപ്പിക്കുന്നു.
  • “25” – എന്നാല്‍ എത്ര വർഷങ്ങള്‍ നിക്ഷേപം തുടരുന്നു എന്നതിനെ സൂചിപ്പിക്കുന്നു. അതായത് ഒരാള്‍ക്ക് 25 വർഷത്തേക്ക് എസ്‌ഐപിയില്‍ നിക്ഷേപിക്കാം.

25 വർഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് എത്ര നിക്ഷേപം ആവശ്യമാണ്?ഈ ഫോർമുല ഉപയോഗിച്ച്‌, നിങ്ങള്‍ എല്ലാ മാസവും 5,000 രൂപ എസ്‌ഐ‌പി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുക. ഈ നിക്ഷേപം 25 വർഷം തുടർന്നാല്‍ നിങ്ങളുടെ മൊത്തം നിക്ഷേപം 15,00,000 രൂപയാകും. ഇവിടെ ശരാശരി പലിശ നിരക്ക് 15 ശതമാനമായി കണക്കാക്കുന്നു. ഈ പലിശ നിരക്കിൻ്റെ അടിസ്ഥാനത്തില്‍ 25 വർഷം കൊണ്ട് നിങ്ങളുടെ മൂലധന നേട്ടം ഏകദേശം 1,22,82,804 രൂപയായി വളരും.

അതായത് പലിശയിനത്തില്‍ മാത്രം 1 കോടിയിലധികം രൂപ സമ്ബാദിക്കാൻ സാധിക്കും.25 വർഷത്തെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങളുടെ മൊത്തം കോർപ്പസ് ഏകദേശം 1,37,82,804 രൂപയായി വളരുന്നു. വെറും 15 ലക്ഷം നിക്ഷേപമാണ് 1 കോടിയിലധികമായി വളരുന്നത്. ഇത് സാധാരണ നിക്ഷേപ ഓപ്ഷനിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നതല്ല.എല്ലാ മാസവും നിസ്സാരം 5,000 രൂപ മാറ്റി വെച്ചാല്‍ 25 വർഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു കോടീശ്വരനാകാനും കഴിയും. ഇത് സാധാരണ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന നേട്ടങ്ങളേക്കാള്‍ ഉയർന്നതാണ്.

Latest Posts