HomeIndiaജോർജ് സാർ ചെറിയ മീനല്ല; 'തുടരും' വില്ലൻ പ്രകാശ് വർമ്മയുടെ കോടിക്കണക്കിന് വിലമതിക്കുന്ന ആസ്തി...

ജോർജ് സാർ ചെറിയ മീനല്ല; ‘തുടരും’ വില്ലൻ പ്രകാശ് വർമ്മയുടെ കോടിക്കണക്കിന് വിലമതിക്കുന്ന ആസ്തി വിവര കണക്കുകൾ വായിക്കാം

മോഹൻലാല്‍ തരുണ്‍ മൂർത്തി ചിത്രം തുടരും കഴിഞ്ഞ മാസമാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രം ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിയറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ്.ചിത്രം കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർക്ക് പറയാനുള്ളത് പഴയ മോഹൻലാലിനെ വീണ്ടും കാണാൻ സാധിച്ചുവെന്നാണ്.

നായകന്റെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇങ്ങനെ ഒരു വില്ലനെ മലയാള സിനിമ അടുത്തെങ്ങും കണ്ടിട്ടില്ലെന്നാണ് ഓരോ പ്രേക്ഷകനും പറയാനുള്ളത്.

പ്രേക്ഷകർക്ക് അധികം കണ്ടുപരിചയമില്ലാത്ത ആളായതിനാല്‍ തന്നെ ആരാണ് ഈ വില്ലൻ എന്നറിയാനുള്ള ആകാംഷയിലായിരുന്നു.ചിത്രത്തില്‍ ജോർജ് സാറായി എത്തുന്ന വില്ലന്റെ യഥാർത്ഥ പേര് പ്രകാശ് വർമയെന്നാണ്. അനശ്വര നടൻ ജഗന്നാഥവർമ്മയുടെ ഇളമുറക്കാരൻ ആണ് പ്രകാശ് വർമ്മ. ‘ ബിഗ് സ്‌ക്രീനില്‍ ക്യാമറയ്ക്ക് മുന്നില്‍ പുതുമുഖമാണെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ വർഷങ്ങളുടെ അനുഭവപരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വർമ. വൊഡോഫോണ്‍ സൂസൂ പരസ്യങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് എത്തിയത്.

ഇന്ത്യയിലെ അറിയപ്പെടുന്ന പരസ്യ ഫിലിം കമ്ബനിയായ ‘നിർവാണ’യുടെ സ്ഥാപകനാണ് പ്രകാശ് വർമ. ഭാര്യക്കൊപ്പം ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്ബനിയാണ് നിർവാണ. ലക്ഷങ്ങള്‍ മാസ വരുമാനം വാങ്ങുന്ന അദ്ദേഹത്തിന്റെ ആസ്തി ഞെട്ടിപ്പിക്കുന്നതാണ്.

കോടികള്‍ വിലയുള്ള വണ്ടികളും ഫ്ലാറ്റും ഒക്കെയുള്ള ഒരാളാണ് പ്രകാശ് വർമ്മ. സിനിമ ഭ്രാന്തിനൊപ്പം തന്നെ വണ്ടി ഭ്രാന്തും പ്രകാശ് വർമ്മയ്ക്കുണ്ട്. ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഓറഞ്ച് യൂറസില്‍ അദ്ദേഹം യാത്ര നടത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് കൂടാതെ ആറ് കോടി വില വരുന്ന ലംബോർഗിനിയുടെ യൂറസും, ഏഴ് കോടി വിലയുള്ള ഫെരാരി 812 തുടങ്ങിയ അത്യാഡംബര കാറും അദ്ദേഹത്തിന്റെ വാഹന ശേഖരണത്തില്‍ ഉണ്ട്. ഒപ്പം ലക്ഷങ്ങള്‍ മാസ ശമ്ബളം വാങ്ങുന്ന ഒരു ആഡ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.

Latest Posts