HomeIndia10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഉപയോഗിക്കാനും അധികാരം; രാജ്യത്ത്...

10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഉപയോഗിക്കാനും അധികാരം; രാജ്യത്ത് സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്: വിശദാംശങ്ങൾ വായിക്കാം

10 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകള്‍ നടത്താനുമാകുന്ന രീതിയില്‍ സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്. നിലവില്‍ രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ ഒപ്പം മാത്രമേ 18 വയസ്സില്‍ താഴെ പ്രായമുള്ളവർക്ക് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാനാകൂ. പ്രായപൂർത്തിയായ ശേഷം സ്വതന്ത്രമായി ഉപയോഗിക്കാം. ഇതില്‍ കാതലായ മാറ്റം വരുത്തുന്ന പുതിയ മാർഗനിർദേശങ്ങള്‍ വരുന്ന ജൂലൈ ഒന്നുമുതല്‍ ബാങ്കുകള്‍ നടപ്പാക്കണമെന്ന് തിങ്കളാഴ്ച ആർ.ബി.ഐ അറിയിച്ചു.

ബാങ്ക് അക്കൗണ്ടിനു പുറമെ ഉപയോക്താവിന്റെ ആവശ്യവും ബാങ്കിന്റെ റിസ്ക് പോളിസിയും അനുസരിച്ച്‌ ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡുകള്‍, ചെക്ക് ബുക്കുകള്‍ എന്നിവയും നല്‍കാം. എന്നാല്‍ അക്കൗണ്ടില്‍ ഒരിക്കലും മൈനസ് ബാലൻസ് ആകരുതെന്നും ആർ.ബി.ഐ മാർഗനിർദേശത്തില്‍ പറയുന്നു. പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിലവിലെ രീതി തന്നെ തുടരും.

അതേസമയം റിസർവ് ബാങ്ക് നിർദേശത്തിനു നേരെ സമ്മിശ്ര പ്രതികരണമാണ് വരുന്നത്. കുട്ടികള്‍ പണം ഉപയോഗിക്കാൻ പക്വത ആർജിക്കാതെ അക്കൗണ്ടുകള്‍ ആരംഭിക്കുകയും ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം വിമർശിക്കുന്നു. എന്നാല്‍ പുതിയ തീരുമാനം കുട്ടികളില്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധം കൊണ്ടുവരുമെന്നും സമ്ബാദ്യശീലം വളർത്തുമെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.

Latest Posts