ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍പേ അവരുടെ പേരില്‍ മാറ്റം കൊണ്ടുവരുന്നു. ഐപിഒയിലേക്ക് ചുവട്മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പേരിലെ മാറ്റം വരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായി. കമ്ബനിയുടെ പേര് മാറ്റാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.
‘ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന നിലവിലുള്ള പേര് ‘ഫോണ്‍പേ ലിമിറ്റഡ്’ എന്നായാണ് മാറുന്നത്.ഇന്ത്യയില്‍ ബിസിനസ് വിപുലീകരിക്കാനും കമ്ബനി ലക്ഷ്യമിടുന്നുണ്ട്. 1200 കോടി ഡോളര്‍ (1.02 ലക്ഷം കോടി രൂപ) ആണ് ഫോണ്‍പേയുടെ മൂല്യം. അതേസമയം കമ്ബനിയുടെ പേര്മാറ്റം പ്രവര്‍ത്തനരീതിയേയോ ഉപഭോക്താക്കളേയോ ബാധിക്കില്ലെന്നാണ് വിവരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്ബനി ലിസ്റ്റ് ചെയ്യുന്നതിന് മുമ്ബുള്ള നിയമപരമായ ആവശ്യകതയാണ് കമ്ബനിയുടെ പേര് മാറ്റത്തിന് പിന്നില്‍. എന്നാല്‍ എപ്പോഴാണ് ഐപിഒയിലേക്കുള്ള ലിസ്റ്റിംഗ് എന്ന് ഇനിയും വ്യക്തമായിട്ടില്ല.
അതേസമയം, കോടികളുടെ നഷ്ടത്തില്‍ നിന്നാണ് കമ്ബനി കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ലാഭത്തിലേക്ക് എത്തിയത്. 2022ലാണ് കമ്ബനിയുടെ പ്രവര്‍ത്തനം സിംഗപ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് കേന്ദ്രീകരിച്ചത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം വരുമാനത്തില്‍ 73 ശതമാനം വളര്‍ച്ചയാണ് നേടിയത്. വരുമാനം 5,064 കോടി രൂപയില്‍ എത്തി. 2023 സാമ്ബത്തിക വര്‍ഷത്തില്‍ 738 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്ബനി കഴിഞ്ഞ വര്‍ഷം 197 കോടി രൂപ ലാഭം കണ്ടെത്തി. ഇന്ത്യന്‍ യുപിഐ വിപണിയില്‍ 48 ശതമാനം സാന്നിദ്ധ്യമാണ് ഫോണ്‍പേക്ക് ഉള്ളത്.