HomeIndiaവിപണിയിലെ തകർച്ച കണ്ടു മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ? തീരുമാനമെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ...

വിപണിയിലെ തകർച്ച കണ്ടു മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ? തീരുമാനമെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക

ഇന്ത്യൻ ഓഹരി വിപണിയുടെ കഴിഞ്ഞ കുറച്ച്‌ നാളുകള്‍ എടുത്തു നോക്കിയാല്‍ കൃത്യമായി മനസ്സിലാകും അതിന്റെ ഉയർച്ച താഴ്ചകള്‍ വലിയ രീതിയിലാണ് നിക്ഷേപകരെ സ്വാധീനിച്ചിട്ടുള്ളത് എന്ന്.ട്രംപ് യുഎസ് പ്രസിഡന്റ് ആയതു മുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ്. കൃത്യമായ ഒരു സ്ഥിരത കഴിഞ്ഞ കുറച്ചു നാളുകള്‍ ആയിട്ട് ഓഹരി വിപണി സൂക്ഷിക്കുന്നില്ല. ചാഞ്ചാടി ചാഞ്ചാടി കൊണ്ട് തന്നെയാണ് ഓഹരി വിപണി നില്‍ക്കുന്നത്.

ഡോണള്‍ഡ് ട്രംപ് ലോകവ്യാപകമായി ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കർശനമായ താരിഫുകള്‍ പ്രഖ്യാപിച്ചതോടെയാണ് വിപണിയില്‍ ഈ വലിയ അലയൊലികള്‍ രൂപപ്പെട്ടത്. ഇന്ത്യയിലെ സെൻസെക്സും നിഫ്റ്റി 50ഉം ഏകദേശം 3 ശതമാനം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. എങ്കിലും പിന്നീട് ആ വലിയ നഷ്ടങ്ങള്‍ വലിയൊരു അളവില്‍ വീണ്ടെടുക്കാനും വിപണിയ്ക്ക് സാധിച്ചു. എങ്കിലും കൃത്യമായ ഒരു സ്ഥിരത ഇവിടെ കൈവരുന്നില്ല എന്നത് പ്രസക്തമായ കാഴ്ചപ്പാടാണ്.

വിപണി ഇടിഞ്ഞു താഴ്ന്നിട്ടും ധനകാര്യ ഉപദേശകർ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരോട് കാത്തിരിക്കാൻ ആണ് പറയുന്നത്. ദീർഘകാല നിക്ഷേപ ദിശയാണ് അവർ നിർദേശിക്കുന്നത്. വിവിധ വിദഗ്ധർ ഈ സന്ദർഭത്തില്‍ പറഞ്ഞ വാക്കുകളും ആശയങ്ങളും ആണ് താഴെ ചർച്ച ചെയ്യുന്നത്.

പാനിക് ആവരുത്, എസ്.ഐ.പി തുടരുക

“വിപണി ഇടിയുന്നു എന്നത് പാനിക്ക് ആവേണ്ട കാര്യമല്ല; മറിച്ച്‌, വിജ്ഞാനപൂർവമായ നിക്ഷേപങ്ങള്‍ക്കുള്ള അവസരമാണ്. നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പികള്‍ തുടരുമെന്ന് ഉറപ്പാക്കുക. ദീർഘകാല പ്രതീക്ഷകള്‍ നിലനിർത്തുക,” എന്ന് ഫിൻവെസ്റ്റ്‌ മെൻ്റ്‌ പ്രോയുടെ സ്ഥാപകനായ സി.എ ദീപക് ഗുപ്ത പറയുന്നു.

ഇത് താല്‍ക്കാലികം മാത്രം

‘കൊവിഡ് ശേഷം ഓഹരി വിപണിയില്‍ കയറിയ പുതിയ നിക്ഷേപകർ ഇതുപോലുള്ള കനത്ത കാലഘട്ടം മുൻപ് നേരിട്ടിട്ടില്ല. അതിനാലാണ് ചിലർക്ക് ആശങ്കയുണ്ടാകുന്നത്. എന്നാല്‍, ഇത്തരത്തില്‍ മാറ്റങ്ങള്‍ ഓഹരി വിപണിയുടെ സ്വാഭാവിക ഭാഗമാണ് എന്ന് ഓർക്കണം’, എന്നാണ് ഫിനാൻഷ്യല്‍ പ്ലാനർ പ്രീതി സെന്ദേ പറയുന്നത്.

ആഗോളതലത്തില്‍ ഇന്ത്യൻ വിപണി ‘ആകർഷണീയ’ മേഖലയില്‍

കഴിഞ്ഞദിവസം പുറത്തുവന്ന യൂണിയൻ മ്യൂച്വല്‍ ഫണ്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ ഇന്ത്യൻ ഓഹരി വിപണി ‘ആകർഷണീയ’ മേഖലയില്‍ എത്തിയതായി വിലയിരുത്തുന്നു. ഇന്ത്യയുടെ ദീർഘകാല സാമ്ബത്തിക അടിസ്ഥാനം ഉറപ്പുള്ളതാണെന്നും പുതിയ സ്വകാര്യ ക്യാപെക്സ് ചക്രം തുടങ്ങാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

കുറച്ച്‌ നഷ്ടം ഉണ്ടായാലും ദീർഘകാലം കാത്തിരിക്കുക

“ഇപ്പോള്‍ നിക്ഷേപിച്ചവർക്കാണ് കൂടുതല്‍ വിഷമം. എന്നാല്‍, ഓരോ കറക്ഷനും നിക്ഷേപത്തിന് ഒരു അവസരമാണ്,” എന്ന് വെല്‍ത്ത് ലാഡർ ഡയറക്ടിന്റെ സ്ഥാപകനായ ശ്രീധരൻ എസ് പറയുന്നു. “പോർട്ട് ഫോളിയോയില്‍ കുറവ് കാണുമ്ബോള്‍ തന്നെ പിന്മാറരുത്. 3-5 വർഷം കാത്തിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും.” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

തീരുമാനിക്കുന്നത് ലക്ഷ്യത്തിന്റെ കാലാവധിയാണ്

“റിട്ടയർമെൻറ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്‌ക്കായുള്ള ദീർഘകാല ലക്ഷ്യങ്ങള്‍ക്കായാണ് നിക്ഷേപം ചെയ്യുന്നത് എങ്കില്‍, നിർഭാഗ്യങ്ങള്‍ വരുമ്ബോഴും ദൈർഘികമായ കാഴ്ചപ്പാടോടെ തുടർന്നുകൊണ്ടിരിക്കുക. എന്നാല്‍, മൂന്ന് വർഷത്തിനുള്ളില്‍ ലക്ഷ്യമുള്ളവക്ക് ഓഹരി ആധാരമായ ഫണ്ടുകള്‍ ഒഴിവാക്കുകയും സ്ഥിരതയുള്ള ഇൻക്കം ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യണം,” പ്രീതി സെന്ദേ കൂട്ടിച്ചേർക്കുന്നു. എന്തായാലും ബുദ്ധിപൂർവ്വമായി തീരുമാനമെടുത്തു മുന്നോട്ട് പോവുക.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts