ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 8,310 രൂപയും പവന്‍ വില 720 രൂപ കുറഞ്ഞ് 66,480 രൂപയുമായി.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഇടിയുന്നത്. ഇന്നലെ പവന് ഒറ്റയടിക്ക് 1,280 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് വിലയിലുണ്ടായത് 2,000 രൂപയുടെ വമ്ബന്‍ കുറവ്.
കേരളത്തില്‍ വിവാഹ സീസണായതിനാല്‍ വിലക്കുറവ് വിലയ ആശ്വാസമാണ് കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. വില കുറയുമ്ബോള്‍ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാന്‍ കാത്തിരുന്നവര്‍ക്കും നേട്ടമായി.കനം കുറഞ്ഞ ആഭരണങ്ങളും കല്ലുവച്ച ആഭരണങ്ങളു നിര്‍മിക്കാനുപയോഗിക്കുന്ന 18 കരാറ്റ് സ്വര്‍ണ വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 6,810 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുന്നു.
ആഗോള മാന്ദ്യ ഭീതിയില്‍
ആഗോള മാന്ദ്യഭീതിയില്‍ നിക്ഷേപകര്‍ കൂട്ടത്തോട്ടെ ലാഭമെടുപ്പിലേക്ക് നീങ്ങുന്നത് രാജ്യാന്തര സ്വര്‍ണ വില വീണ്ടും കുറയാനിടയാക്കി. ഇതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. ട്രംപിന്റെ തത്തുല്യ നികുതിക്ക് മറുപടിയായി ചൈന യു.എസില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും 35 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് സ്വര്‍ണത്തിന്റെ വീഴ്ച.
വെള്ളിയാഴ്ച മൂന്ന് ശതമാനത്തിലധികമാണ് വില കുറഞ്ഞത്. ഇതോടെ ഈ ആഴ്ചയിലെ നേട്ടമെല്ലാം ഇല്ലാതാക്കി. ഔണ്‍സിന് 3,167.57 ഡോളറിലെത്തി റെക്കോഡ് കുറിച്ച ശേഷമാണ് ഇപ്പോഴത്തെ താഴ്ച. നിലവില്‍ 3,049 ഡോളറിലാണ് വ്യാപാരം. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവെടുത്താല്‍ രാജ്യാന്തര സ്വര്‍ണ വില 15.6 ശതമാനം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്ബത്തിക പ്രശ്‌നങ്ങളും നിലനില്‍ക്കുമ്ബോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് വില ഉയര്‍ത്തിയത്. നിലവിലെ സാഹചര്യങ്ങള്‍ വീണ്ടും വില ഉയര്‍ത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 3,500 ഡോളറിലെത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക പ്രവചിക്കുന്നത്. ഗോള്‍മാന്‍സാക്‌സ് ആകട്ടെ ഈവര്‍ഷം ഔണ്‍സിന് 3,300 ഡോളറും പ്രവചിക്കുന്നു.