HomeIndiaസ്വർണ്ണവില ഇനിയും ഉയരും; ഇല്ലാതെ തരമില്ല: ലോക ഗോൾഡ് സി ഇക്ക് പറയാനുള്ളത് വായിക്കാം

സ്വർണ്ണവില ഇനിയും ഉയരും; ഇല്ലാതെ തരമില്ല: ലോക ഗോൾഡ് സി ഇക്ക് പറയാനുള്ളത് വായിക്കാം

അമേരിക്കൻ പ്രസിഡന്റായി ഡൊളാള്‍ഡ് ട്രംപ് സ്ഥാനമേറ്റടുത്തതിന് പിന്നാലെ കുത്തനെ ഉയർന്ന സ്വർണ്ണ വില ഇപ്പോള്‍ ഒന്ന് പതുങ്ങി നില്‍ക്കുകയാണ്.എന്നാല്‍ സ്വർണ്ണ വിലയില്‍ ഇനിയും വർദ്ധനവ് തുടരുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ ഡേവിഡ് ടെയ്റ്റ് പറയുന്നത്. നിക്ഷേപകർക്ക് മാത്രമല്ല സെൻട്രല്‍ ബാങ്കുകളുടെയും ഏറ്റവും പ്രധാനപ്പെട്ട ആസ്തിയാണ് സ്വർണ്ണമെന്നും അദ്ദേഹം വ്യക്തമാക്കി.

മണികണ്‍ട്രോളിന്റെ ഗ്ലോബല്‍ വെല്‍ത്ത് സമ്മിറ്റ് 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചുവരുന്ന ആഗോള കടബാധ്യതയും പണപ്പെരുപ്പ സമ്മർദ്ദങ്ങളും സ്വർണ്ണ വില ഉയരുന്നത് തുടരാൻ കാരണമാകുമെന്നും ടെയ്റ്റ് വ്യക്തമാക്കുന്നു.

“ലോകത്തിന്റെ പരമാധികാര കടം 76 ട്രില്യണ്‍ ഡോളറാണ്, മറ്റൊരു 13 ട്രില്യണ്‍ ഡോളർ കൂടി കൂട്ടിച്ചേർക്കേണ്ടിവരും. താരിഫുകളും പണപ്പെരുപ്പവും വിളവ് വക്രതകളെ വർദ്ധിപ്പിക്കും, ഇത് കടം ധനസഹായത്തെ ഒരു പ്രധാന ആശങ്കയാക്കും. സ്വർണ്ണം എല്ലായ്പ്പോഴും ആ വിടവ് നികത്തിയിട്ടുണ്ട്, വില ഉയരുന്നതിന് പകരം മറ്റൊരു ബദലും ഞാൻ കാണുന്നില്ല,” ഡേവിഡ് ടെയ്റ്റ് പറഞ്ഞതായി മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങളുടെ സാധ്യത കൂടുതല്‍ വർധിച്ചുവരുന്നതായും ഡേവിഡ് ടെയ്റ്റ് പറഞ്ഞു. പ്രത്യേകിച്ച്‌ ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളില്‍. പല സ്ഥാപനങ്ങളും, ആസ്തി മാനേജർമാരും, മ്യൂച്വല്‍ ഫണ്ടുകളും ഇതുവരെ സ്വർണ്ണത്തെ ഒരു നിക്ഷേപമായി പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജപ്പാനില്‍, മുതിർന്നവരില്‍ നിന്ന് സമ്ബത്ത് പാരമ്ബര്യമായി സ്വീകരിക്കുന്ന യുവതലമുറ കൂടുതല്‍ സാമ്ബത്തിക സാക്ഷരരാണ്, അവർ സ്വർണ്ണ നിക്ഷേപം വർദ്ധിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയില്‍ സോവിറിൻ സ്വർണ്ണ ബോണ്ടുകള്‍ സർക്കാർ അവസാനിപ്പിച്ചതോടെ ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് കൂടുതല്‍ ജനസ്വീകര്യതയുണ്ടാകുമന്നും ടെയ്റ്റ് പറയുന്നു. “എസ്ജിബികള്‍ നിക്ഷേപകർക്ക് മികച്ചതായിരുന്നു, പക്ഷേ സർക്കാരിന് അത്ര പ്രയോജനകരമായിരുന്നില്ല. സ്വർണ്ണ ഇടിഎഫുകള്‍ അവയുടെ സ്ഥാനത്ത് വരും. അവ പൂർണ്ണമായും സ്വർണ്ണ പിന്തുണയുള്ളതും, ലിസ്റ്റുചെയ്തതും, നിയന്ത്രിതവുമാണ്, കൂടാതെ നിക്ഷേപിക്കാനുള്ള വളരെ സുരക്ഷിതമായ മാർഗവുമാണ്,” അദ്ദേഹം പറഞ്ഞു.

അതേസമയം സ്വർണ്ണ വില ഇന്ന് താഴേക്കു വീണു. ഈ മാസത്തെ ആദ്യത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 480 രൂപ കുറഞ്ഞ് 64,000 രൂപയിലെത്തി. യുഎസ് ഡോളർ സൂചിക നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാല്‍ ഈ വർഷം മാത്രം സ്വർണ്ണ വിലയില്‍ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Latest Posts