HomeIndiaനിക്ഷേപകർക്കു നഷ്ടമായത് 5 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി: കാരണങ്ങൾ ഇവ..

നിക്ഷേപകർക്കു നഷ്ടമായത് 5 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി: കാരണങ്ങൾ ഇവ..

ഇന്ത്യൻ ഓഹരി വിപണികള്‍ വൻ തകർച്ചയെ അഭിമുഖീകരിച്ചതോടെ നിക്ഷേപകർക്ക് ഇന്നുണ്ടായത് വൻ നഷ്ടം. വില്‍പന സമ്മർദവും യു.എസ് പ്രസിഡന്റായുള്ള ട്രംപിന്റെ വരവുമാണ് ഇന്ന് വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണം.ബോംബെ സൂചിക സെൻസെക്സ് 848 പോയിന്റ് ഇടിഞ്ഞ് 76,224ലാണ് വ്യാപാരം തുടങ്ങിയത്.

ദേശീയ സൂചിക നിഫ്റ്റി 217 പോയിന്റ് ഇടിഞ്ഞ് 23,127.70ത്തിലാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചികയില്‍ നിക്ഷേപകരുടെ അഞ്ച് ലക്ഷം കോടിയോളം ഇന്നത്തെ വില്‍പന സമ്മർദത്തില്‍ ഒലിച്ചുപോയി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ വിപണിമൂല്യം 432 ലക്ഷം കോടിയില്‍ നിന്നും 427 ലക്ഷം കോടിയായി ഇടിഞ്ഞു.

ഡോണാള്‍ഡ് ട്രംപിന്റെ വ്യാപാര നയത്തിലെ ആശങ്ക

യു.എസിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഡോണാള്‍ഡ് ട്രംപിന്റെ വ്യാപാരനയത്തെ സംബന്ധിച്ച ആശങ്കയാണ് വിപണിയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണം. കാനഡക്കും മെക്സിക്കോക്കും മുകളില്‍ അധിക നികുതി ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിന്റെ നയങ്ങള്‍ ഇന്ത്യൻ ടെക് സെക്ടറിനേയും സ്വാധീനിക്കും.

കേന്ദ്രബജറ്റില്‍ വിപണി കരുതലെടുക്കുന്നു

2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റ് അവതരിപ്പിക്കുകയാണ്. ഉപഭോഗം വർധിപ്പിക്കാനുള്ള ചില നിർദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ തുടങ്ങിയ സെക്ടറുകള്‍ക്കായി പ്രത്യേക പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. ബജറ്റിന് മുന്നോടിയായി വിപണി കരുതലെടുക്കുന്നതും തകർച്ചക്കുള്ള കാരണമാണ്.

വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക്

വിദേശനിക്ഷേപകർ വൻതോതില്‍ ഫണ്ട് ഇന്ത്യൻ വിപണിയില്‍ നിന്ന് പിൻവലിക്കുന്നതും ഓഹരി വിപണിയുടെ തകർച്ചക്കുള്ള കാരണമാണ്. യു.എസ് ഡോളർ കരുത്താർജിച്ചതോടെയാണ് ഫണ്ട് വൻതോതില്‍ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. ജനുവരി 20 വരെ 51,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റൊഴിച്ചത്.

മൂന്നാംപാദ ലാഭഫലം

മൂന്നാംപാദ ലാഭഫലത്തില്‍ കമ്ബനികള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തതും വിപണിയുടെ തിരിച്ചടിക്കുള്ള കാരണമാണ്. വരും ദിവസങ്ങളിലും മൂന്നാംപാദ ലാഭഫലത്തിലെ തിരിച്ചടി വിപണിയെ സ്വാധീനിക്കും.

സമ്ബദ്‍വ്യവസ്ഥയിലെ തിരിച്ചടി

ഇന്ത്യൻ സമ്ബദ്‍വ്യവസ്ഥ തിരിച്ചടിയുടെ സൂചനകള്‍ കാണിക്കുന്നുണ്ട്. ഇതും വിപണിയുടെ തിരിച്ചടിക്കുള്ള കാരണമാണ്. പ്രതീക്ഷിച്ച ഉപഭോഗം സമ്ബദ്‍വ്യവസ്ഥയില്‍ ഉണ്ടാവാത്തതാണ് തിരിച്ചടിക്കുള്ള കാരണം.

Latest Posts