ക്രിപ്റ്റോ രംഗത്തേക്ക് അംബാനി എത്തുമെന്ന തരത്തില്‍ വാർത്തകള്‍ പുറത്ത് വന്നുതുടങ്ങിയിട്ട് കുറച്ചുകാലമായി. ജിയോ കോയിൻ എന്ന പേരില്‍ പുതിയ ക്രിപ്‌റ്റോ പുറത്തിറക്കുമെന്നായിരുന്നു വർഷങ്ങള്‍ക്ക് മുമ്ബ് വന്നിരുന്ന റിപ്പോർട്ടുകള്‍.എന്നാല്‍ ഇതുസബന്ധിച്ച് പിന്നീട് അപ്‌ഡേറ്റുകള്‍ ഒന്നും ഉണ്ടായില്ല. എന്നാല്‍ ഇപ്പോഴിതാ ജിയോ കോയിൻ പ്രവർത്തനം ആരംഭിച്ചെന്നാണ് എക്സില്‍പ്രചരിക്കുന്നത്.
റിലയൻസോ ജിയോ കമ്ബനിയോ ഔദ്യോഗികമായി ഇതുവരെ ജിയോ കോയിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും കോയിൻ പ്രവർത്തനസജ്ജമായതിന്റെ സ്‌ക്രീൻഷോട്ടുകള്‍ നിരവധി പേർ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെയ്ക്കുന്നുണ്ട്.മൊബൈല്‍ റീച്ചാർജുകള്‍ക്കോ ജിയോ പമ്ബുകളില്‍ നിന്ന് പെട്രോള്‍ വാങ്ങുന്നതിനോ ആയിരിക്കും തുടക്കകാലത്ത് ജിയോ കോയിൻ ഉപയോഗിക്കാൻ സാധിക്കുക.
ഇന്റർനെറ്റ് ടെക്നോളജി കമ്ബനിയായ പോളിഗോണ്‍ലാബുമായി സഹകരിച്ചാണ് ജിയോ കോയിനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ജിയോയുടെ നിലവിലുള്ള 450+ മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ജിയോ കോയിൻ ഉപയോഗിക്കാൻ സാധിക്കും. ബ്ലോക്ക്ചെയിൻ, സ്മാർട്ട് കരാറുകള്‍, ഡിജിറ്റല്‍ അസറ്റുകള്‍, ക്രിപ്റ്റോകറൻസികള്‍, സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസികള്‍ (CBDCIÄ), NFTകള്‍ എന്നിവയുള്‍പ്പെടെയുള്ള ടോക്കണുകള്‍ പോലെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാൻ സാധിക്കുന്ന വെബ് 3 അധിഷ്ഠിതമായിട്ടാണ് ജിയോ കോയിനുകള്‍ നിർമിച്ചിരിക്കുന്നത്.
ജിയോ കോയിൻ എങ്ങനെ സ്വന്തമാക്കാം ?
റിവാർഡ് ടോക്കണ്‍ മോഡലായിട്ടാണ് ജിയോകോയിൻ നിലവില്‍ പുറത്തിറങ്ങിയിരിക്കുന്നത്. എക്‌സില്‍ പുറത്തുവന്നിരിക്കുന്ന സ്‌ക്രീൻഷോട്ടുകള്‍ പ്രകാരം ജിയോ കോയിൻ ജിയോയുടെ പ്രൊപ്രൈറ്ററി വെബ് ബ്രൗസറായ JioSphere ല്‍ കണക്‌ട് ചെയ്തതിട്ടുണ്ട്. ജിയോസ്ഫിയർ വഴി വെബ് ബ്രൗസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിഫലമായി ജിയോ കോയിൻ തുടക്കത്തില്‍ നല്‍കുമെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
ഇതിന് പുറമെ വിവിധ ജിയോ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രതിഫലമായും മറ്റുചില സേവനങ്ങള്‍ക്ക് ജിയോ കോയിൻ ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിച്ചേക്കും. അതേസമയം ജിയോ കോയിന്റെ മൂല്യം എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ക്രിപ്റ്റോകറൻസികള്‍ക്ക് ഇന്ത്യയില്‍ കർശനമായ നിയന്ത്രണങ്ങള്‍ ഉള്ള സമയത്താണ് പുതിയ കോയിൻ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. നിലവില്‍ ക്രിപ്‌റ്റോ കറൻസിയിലൂടെയുള്ള ലാഭത്തിന് 30 ശതമാനം നികുതി നല്‍കണം.