HomeIndiaഓഹരി വിപണിയിൽ കൂപ്പുകുത്തി കല്യാൺ ജ്വല്ലേഴ്സ്; ജനുവരി മാസം മാത്രം ഇടിഞ്ഞത് 31 ശതമാനം

ഓഹരി വിപണിയിൽ കൂപ്പുകുത്തി കല്യാൺ ജ്വല്ലേഴ്സ്; ജനുവരി മാസം മാത്രം ഇടിഞ്ഞത് 31 ശതമാനം

കല്യാണ്‍ ജൂവലേഴ്‌സിൻ്റെ ഓഹരികള്‍ ഇന്നലെ ഏകദേശം 8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി 550 രൂപയിലാണ് ക്ലോസ് ചെയ്തത്.ജനുവരിയില്‍ ഏകദേശം 31 ശതമാനത്തിലേറെ ഇടിവാണ് ഓഹരി രേഖപ്പെടുത്തിയിരിക്കുന്നത്.

ബുധനാഴ്ചത്തെ ക്ലോസിംഗില്‍ വിപണി മൂലധനം 24,000 കോടി രൂപ ഇടിഞ്ഞ് 57,234 കോടി രൂപയിലെത്തി. 2024 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഓഹരി ബുധനാഴ്ച ക്ലോസ് ചെയ്തത്.2021 മാർച്ചില്‍ ലിസ്റ്റ് ചെയ്തതിനുശേഷം ഓഹരി ഏകദേശം 940 ശതമാനം ഉയർന്ന് ഈ മാസം ആദ്യം 795 രൂപ എന്ന ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഓഹരി ഇന്നലെ (വ്യാഴാഴ്ച) 4.73 ശതമാനം നഷ്ടത്തില്‍ 528 രൂപയിലാണ് വ്യാപാരം നടന്നത്.

കമ്ബനിയെക്കുറിച്ച്‌ മാനേജ്‌മെന്റ് ശക്തമായ പോസറ്റീവ് അഭിപ്രായം പങ്കുവെച്ചിട്ടും ഓഹരിയിലെ തിരുത്തല്‍ തുടരുകയാണ്. ഏകദേശം 39 ശതമാനത്തിന്റെ ഏകീകൃത വരുമാന വളർച്ചയാണ് കമ്ബനി ഡിസംബർ പാദത്തില്‍ റിപ്പോർട്ട് ചെയ്തത്.ഇന്ത്യയിലെ ബിസിനസില്‍ 41 ശതമാനം വരുമാന വളർച്ചയും കമ്ബനി കൈവരിച്ചു. ഉത്സവ-വിവാഹ സീസണുകളാണ് കമ്ബനിക്ക് നേട്ടമായത്.

ഫണ്ട് മാനേജർമാർക്ക് കൈക്കൂലി കൊടുക്കുന്നു എന്ന കിംവദന്തികളെ അസംബന്ധം എന്നാണ് കമ്ബനിയുടെ പ്രൊമോട്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രമേഷ് കല്യാണരാമൻ വിശേഷിപ്പിച്ചത്.ഡിസംബറില്‍ അവസാനിക്കുന്ന പാദത്തിലെ സാമ്ബത്തിക ഫലങ്ങള്‍ അംഗീകരിക്കാൻ കമ്ബനിയുടെ ബോർഡ് ജനുവരി 30 ന് യോഗം ചേരുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.253 കല്യാണ്‍ ജുവലേഴ്‌സ് സ്റ്റോറുകളും 59 കാൻഡിയർ സ്റ്റോറുകളും ഉള്‍പ്പെടെ 349 ഔട്ട്‌ലെറ്റുകളാണ് ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്‌ കമ്ബനിക്കുളളത്.പശ്ചിമേഷ്യയില്‍ 36 കല്യാണ്‍ സ്റ്റോറുകളും യു.എസില്‍ ഒരു സ്റ്റോറും കമ്ബനിക്കുണ്ട്.

Latest Posts