HomeKeralaവിവാദനായകൻ ബോബി ചെമ്മണ്ണൂരിന്റെ ആസ്തി എത്ര? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.

വിവാദനായകൻ ബോബി ചെമ്മണ്ണൂരിന്റെ ആസ്തി എത്ര? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.

പൊതുവേദിയിലും സോഷ്യല്‍ മീഡിയയിലുമായി ദ്വയാർഥ പ്രയോഗത്തിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയില്‍ വ്യാപാരിയും സോഷ്യല്‍ മീഡിയ താരവുമായ ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.വയനാട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് ഉടൻ എത്തിച്ച്‌ ബാക്കി നിയമനടപടികള്‍ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കേരള പോലീസ്.

ബോബി ചെമ്മണ്ണൂരിന് പണത്തിൻ്റെ ഹുങ്കാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു നടി ഹണി റോസ് താൻ വ്യാവസായിക്കെതിരെ പരാതി നല്‍കിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പ് നല്‍കുന്നത്. ഈ സംഭവ വികാസങ്ങള്‍ക്കൊപ്പം എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ബോച്ചേയുടെ ആകെ ആസ്തി (Bobby Chemmanur Net Worth) എത്രയാണ്.

ബോച്ചേയുടെ ബിസിനസുകള്‍

ചെമ്മണ്ണൂർ കുടുംബത്തിലെ സ്വർണവ്യാപാരം പണയം സ്ഥാപനങ്ങള്‍ തുടങ്ങിയവ ബോബി ഗ്രൂപ്പ് ഓഫ് കമ്ബനിയുടെ കീഴില്‍ വരുന്നവയാണ് ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ളത്. ഇതില്‍ ചെമ്മണ്ണൂർ ഇൻ്റർനാഷ്ണല്‍ ജുവലേഴ്സ് ബോച്ചേയുടെ കീഴിലാണ്. അതേസമയം വെറും ചെമ്മണ്ണൂർ ജുവലേഴ്സ് എന്ന പേര് മാത്രമുള്ള സ്ഥാപനം ജോർജ് ചെമ്മണ്ണൂർ എന്ന ബോച്ചേയുടെ കുടുംബത്തിലുള്ള മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണ്.

സ്വർണവ്യാപാരത്തിന് പുറമെ സ്വർണപണയം നല്‍കുന്ന ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ് ലിമിറ്റഡിൻ്റെ കീഴിലുള്ള ബോച്ചേ ഗോള്‍ഡ് ലോണ്‍, നിക്ഷേപ സ്ഥാപനമായ ചെമ്മണ്ണൂർ നിധി, ഹോട്ടല്‍ ആൻഡ് ടൂറിസും സ്ഥാപനങ്ങളായ ക്ലബ് ഓക്സിജൻ, ബോബി ടൂർസ് ആൻഡ് ട്രാവല്‍സ്, സൂപ്പർ മാർക്കറ്റ് ശൃംഖലയായ ബോബി ബസാർ തുടങ്ങിയവാണ് ബോബി ഗ്രൂപ്പ് ഓഫ് കമ്ബനീസിൻ്റെ കീഴില്‍ പ്രവർത്തിക്കുന്നതെന്നാണ് ബോബി ചെമ്മണ്ണൂരിൻ്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ബ് ഓക്സിജൻ, ബോബി ടൂർസ് ആൻഡ് ട്രാവല്‍സിൻ്റെ കീഴിലാണ് റോള്‍സ് റോയ്സ് ടാക്സി സർവീസ് ബോച്ചേ പ്രവർത്തിപ്പിക്കുന്നത്. കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എയർ ടാക്സി സർവീസും ബോബി ഗ്രൂപ്പ് ഓഫ് കമ്ബനീസ് നടത്തുന്നുണ്ട്.

ഇവയ്ക്ക് പുറമെ ലൈഫ് വിഷൻ ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ബോബി ചെമ്മണ്ണൂർ സംഘടിപ്പിക്കാറുണ്ട്. ഉദ്ദാഹരണമായി വയനാട് ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവർക്ക് വീട് പണിയുന്നതിനായി തൻ്റെ ഭൂമി ബോബി ചെമ്മണ്ണൂർ വിട്ട് നല്‍കിയെന്നത് വാർത്തയായിരുന്നു. സൗദി അറേബ്യയില്‍ വധശിക്ഷ വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിൻ്റെ മോചനത്തിനായി ബോബി ചെമ്മണ്ണൂർ പ്രവർത്തിച്ചതും വാർത്തയില്‍ ഇടം നേടിയിരുന്നു.

വിവാദങ്ങളില്‍ ഇടം നേടുന്നത് പോലെ ബോച്ചേയുടെ സ്ഥാപനങ്ങളുടെ പേര് സാമ്ബത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ പലപ്പോഴും റിപ്പോർട്ടുകളില്‍ വരാറുണ്ട്. മണി ചെയ്ൻ മാതൃകയില്‍ ചെമ്മണ്ണൂർ നിക്ഷേപകരില്‍ നിന്നും പണം സംഹാരിച്ചുയെന്ന് 2016ല്‍ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ആർബിഐയുടെയോ സെബിയുടെയും അനുമതിയില്ലാതെയാണ് അന്ന് മണി ചെയിൻ മാതൃകയില്‍ (പൊൻസി സ്കീം) ബോബി ചെമ്മണ്ണൂരിൻ്റെ സ്ഥാപനം ജനങ്ങളില്‍ നിന്നും പണം നിക്ഷേപം നടത്തിയത്. ഇത് തുടർന്ന് നിരവധി തവണ ആദായനികുതി വകുപ്പ് പരിശോധന നടത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു.

ബോച്ചേയുടെ ആസ്തി എത്രയാണ്?

പ്രധാനമായും ബോബി ചെമ്മണ്ണൂരിൻ്റെ സാമ്ബത്തിക ശ്രോതസ് മേല്‍ പറഞ്ഞ സ്ഥാപനങ്ങളിലൂടെയാണെങ്കിലും ഇവയെല്ലാം നടത്താനുള്ള വരുമാനമുണ്ടാകുന്നത് പാരമ്ബര്യ സ്വത്തില്‍ നിന്ന് തന്നെയാണ്. ചെമ്മണ്ണൂർ കുടുംബത്തില്‍ നിന്നും തലമുറ കൈമാറി ലഭിച്ച സ്വർണവ്യാപരവും സ്വർണപണയ ബിസിനസുകളുമാണ്. പല അഭ്യൂഹങ്ങള്‍ പ്രകാരം ബോബി ചെമ്മണ്ണൂരിൻ്റെ ആസ്തി 1000 കോടിക്ക് മുകളില്‍ വരുമെന്നാണ്. ചില റിപ്പോർട്ടുകള്‍ പ്രകാരം 700 മുതല്‍ 800 കോടിയോളമാകാം തൃശൂരില്‍ നിന്നുള്ള വ്യാപാരിക്കുള്ള ആകെ ആസ്തി.

എന്നാല്‍ 2017 സമർപ്പിച്ച രേഖകള്‍ പ്രകാരം ചെമ്മണ്ണൂർ ഇൻ്റർനാഷ്ണല്‍ ജുവലേഴ്സിൻ്റെ ടേണ്‍ ഓവർ 2500 കോടി രൂപയാണ്. ആകെ ആസ്തി 1550 കോടി രൂപയും. ഇത് ജുവലറിയുടെ മാത്രമാണ്. ബാക്കി ബിസിനസ് സംരഭങ്ങളുടെ കണക്ക് ഇതിലേക്ക് ചേർക്കുമ്ബോള്‍ ബോച്ചേയുടെ ആസ്തി ഇനിയും വർധിച്ചേക്കും. അന്നത്തെ കണക്ക് പ്രകാരം ചെമ്മണ്ണൂർ ജുവലേഴ്സിന് ഇന്ത്യയിലും വിദേശത്തുമായി 43 ഷോറുമുകളാണുള്ളത്.

Latest Posts