HomeIndiaഎച്ച് എം പി വി വൈറസ്: ആശുപത്രി ഓഹരികൾ കുതിച്ചുയർന്നു; വിശദാംശങ്ങൾ വായിക്കാം

എച്ച് എം പി വി വൈറസ്: ആശുപത്രി ഓഹരികൾ കുതിച്ചുയർന്നു; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ HMPV കേസുകള്‍ റിപ്പോർട്ട് ചെയ്തതിന് ശേഷം ഹോസ്പിറ്റല്‍ സ്റ്റോക്കുകള്‍ക്ക് കാര്യമായ ഉയർച്ചയുണ്ടായതായി റിപ്പോർട്ട്.2025 ജനുവരി 6-ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹ്യൂമൻ മെറ്റപ്നിയുമോവൈറസ് (HMPV)ന്റെ മൂന്നു കേസുകള്‍ ഇന്ത്യയില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചതിന് ശേഷമാണ് ഷെയർ മാർക്കറ്റിലെ ഹോസ്പിറ്റല്‍ സ്റ്റോക്കുകള്‍ക്ക് വലിയ രീതിയിലുള്ള ഉയർച്ച അനുഭവപ്പെട്ടത്. കർണാടകയിലും ഗുജറാത്തിലുമാണ് നിലവില്‍ HMPV വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

HMPV യുടെ സ്വാധീനത്താല്‍ കുത്തിച്ചുയർന്ന സ്റ്റോക്കുകള്‍

റെയിൻബോ ചില്‍ഡ്രൻ‌സ് മെഡികെയർ 4% ഉയർന്ന് ₹1620.00-ആയി

കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് 3.4% ഉയർന്ന് ₹649-ആയി

നാരായണ ഹൃദയാലയ 3.3% ഉയർന്ന് ₹1,353.75-ആയി

ആപ്പോളോ ഹോസ്പിറ്റല്‍ എന്റർപ്രൈസസും ആസ്റ്റർ ഡി.എം. ഹെല്‍ത്ത്‌കെയർയും 2% ത്തോളം ഉയർച്ച രേഖപ്പെടുത്തി.

ചൈനയില്‍ നിന്ന് ഉത്ഭവിച്ച വൈറസ് എന്ന രീതിയിലാണ് ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (HMPV) നെ കുറിച്ച്‌ വാർത്തകള്‍ പ്രചരിച്ചതെങ്കിലും ഈ വാദം രാജ്യം ഇപ്പോള്‍ തള്ളിയിട്ടുണ്ട്. എച്ച്‌എംപിവി എന്ന ഈ വൈറസ് ഇപ്പോള്‍ ചൈനയിലാണ് വന്നതെങ്കിലും ഇത് ആദ്യമായി കണ്ടുപിടിയ്ക്കപ്പെട്ടത് 2021 ലാണ്. ശ്വാസകോശത്തിനകത്ത് ഒരു ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് HMPV വൈറസ്. ജലദോഷമുണ്ടാക്കുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസിനെ പോലെ ഒന്നാണ് ഇതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

എന്താണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്? അഥവാ HMPV

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഈ വൈറസ് ന്യൂമോവിരിഡേ (Pneumoviridae) എന്ന ഇനത്തില്‍ പെട്ട ഒന്നാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഈ വൈറസ് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് ആദ്യം പ്രകടമാക്കുക. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍, നവജാതശിശുക്കള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെയാണ് കൂടുതലായി ഈ വൈറസ് ബാധിക്കുക.

എങ്ങനെ HMPV വൈറസില്‍ നിന്നും രക്ഷ നേടാം

മാസ്‌ക്

കോവിഡിനെ നമ്മള്‍ ചെറുത്തു തോല്‍പ്പിച്ചത് പോലെ HMPV യെ അകറ്റി നിർത്താനും ആദ്യം ചെയ്യേണ്ടത് മാസ്‌ക് ധരിക്കുക എന്നുള്ളതാണ്. ജലദോഷമുള്ളപ്പോള്‍ മറ്റുള്ളവരില്‍ നിന്നും മാറി നില്‍ക്കുകണ് എന്നതും പ്രധാനമാണ്. .

വൈറല്‍ ഫ്‌ളൂവിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിസ തേടുക

വൈറല്‍ ഫ്‌ളൂവിന്റെ ലക്ഷണങ്ങള്‍ നിങ്ങളിലോ നിങ്ങളുമായി ബന്ധപ്പെട്ടവരിലോ പ്രകടമാവുകയാണെങ്കില്‍ അത് HMPV വൈറസാണോയെന്ന് പരിശോധിക്കുക. ട്രൂനേറ്റ്, എലീസാ ടെസ്റ്റുകള്‍ നടത്തിയാണ് ഇത് ഇപ്പോള്‍ കണ്ടെത്തുന്നത്. അലോപ്പതിയില്‍ കൃത്യമായ മരുന്നുകള്‍ വൈറസിൻനെതിരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പനിയും ജലദോഷവും കഫക്കെട്ടുമുള്ളപ്പോള്‍ നല്‍കുന്ന ചികിത്സകള്‍ തന്നെയാണ് ഇപ്പോള്‍ നല്‍കുന്നത്.

കുട്ടികള്‍, വയോവൃദ്ധർ, പ്രതിരോധ ശേഷി കുറഞ്ഞവർ

കുട്ടികള്‍, വയോവൃദ്ധർ, പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരാണ് HMPV വൈറസിന്റെ പ്രധാന ഇരകള്‍. ഇവരില്‍ ഇത് ന്യൂമോണിയായി മാറുകയും കൂടുതല്‍ ഗുരുതരമാകുകയും ചെയ്യുന്നു. എന്നാല്‍ ഈ അസുഖം എല്ലാവരിലും ഗുരുതരമാകില്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Latest Posts