സാമ്ബത്തികമായി വളരാനാണ് എല്ലാവരുടേയും ആഗ്രഹം. അതിനു വേണ്ടി വിവിധ നിക്ഷേപങ്ങളില്‍ ഇൻവെസ്റ്റ് ചെയ്യുന്നവരാണ് പലരും.ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ വമ്ബൻ നേട്ടം നല്‍കുന്ന എസ്.ഐ.പി മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലാണ് ആളുകള്‍ നിക്ഷേപിക്കുന്നത്. ഉയർന്ന റിട്ടേണ്‍ ആഗ്രഹിച്ചാണ് ഇത്തരം സ്കീമുകളില്‍ നിക്ഷേപിക്കുന്നതെങ്കിലും നിക്ഷേപത്തിലൂടെ അപ്രതീക്ഷ നഷ്ടം വരുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്.
ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനില്‍ (എസ്.ഐ.പി) നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ പണം ക്രമാതീതമായി വളരും. സമ്ബാദ്യ ശീലം വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് അനുയോജ്യമായ നിക്ഷേപ മാർഗമാണ്. കൃത്യമായ ഇടവേളകളില്‍ ഒരു മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പിയിലേക്ക് നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്.ഐ.പി).
എസ്.ഐ.പി നിക്ഷേപങ്ങള്‍ നിങ്ങളുടെ സാമ്ബത്തിക നില അനുസരിച്ചാണ് നിക്ഷേപിക്കേണ്ടത്. അതായത് പ്രതിദിന, പ്രതിവാര, പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക ഫോർമാറ്റില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം.
എസ്.ഐ.പിയെ കുറിച്ച് തിരുത്തേണ്ട പ്രധാന തെറ്റുകള്‍
നിങ്ങളുടെ പണം വളർത്തുന്നതിനുള്ള മികച്ച മാർഗമാണിത്. ശരിയായ രീതിയില്‍ നിക്ഷേപം നടത്തിയിട്ടില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കാനും സാധ്യത ഏറെയാണ്. കൃത്യമായ സാമ്ബത്തിക വളർച്ചയ്ക്ക് ഇത്തരം നഷ്ടങ്ങള്‍ വരാതിരിക്കാൻ എസ്.ഐ.പികളില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്ന 5 പിഴവുകള്‍ പരിശോധിക്കാം. 2025ല്‍ എസ്.ഐ.പിയില്‍ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? എങ്കില്‍ ഈ തെറ്റുകള്‍ ഒഴിവാക്കിയാല്‍ നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാൻ സാധിക്കും.
1. വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ നിക്ഷേപിക്കുക….
വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ എസ്.ഐ.പികളില്‍ നിക്ഷേപിക്കുന്നത് ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നാണ്. സാമ്ബത്തിക ലക്ഷ്യങ്ങളോടെ നിങ്ങളുടെ എസ്.ഐ.പി സജ്ജീകരിക്കുന്നതാണ് എപ്പോഴും നല്ലത്. നിക്ഷേപിക്കാൻ നിങ്ങള്‍ക്ക് കൃത്യമായ ലക്ഷ്യം ഇല്ലെങ്കില്‍ നിങ്ങളുടെ ഫോകസ് നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാല്‍ ആദ്യം ഒരു ലക്ഷ്യം മനസില്‍ ഉറപ്പിക്കുക.
2. എല്ലാ ഫണ്ടുകളും തിരഞ്ഞെടുക്കുന്നു
വിശദമായി മനസിലാക്കാതെ എല്ലാ തരം ഫണ്ടുകളിലും അന്ധമായി നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാക്കും. ജനപ്രിയ ഫണ്ടുകളില്‍ എല്ലാം സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കില്ല. അതിനായി ആ നിക്ഷേപത്തിന്റെ മുൻകാല പ്രകടനമോ അപകടസാധ്യത നിലയോ മനസിലാക്കിയ ശേഷം മാത്രം നിക്ഷേപിക്കാം. ഇത്തരത്തില്‍ ശ്രദ്ധിക്കാതെ ഇൻവെസ്റ്റ് ചെയ്യേണ്ടി വന്നാല്‍ മോശം വരുമാനം ലഭിക്കുകയോ അപ്രതീക്ഷിത നഷ്ടത്തിലേക്ക് നയിക്കുകയോ ചെയ്യും.
3. എസ്.ഐ.പി പതിവായി പരിശോധിക്കാതിരിക്കുക
വിപണികള്‍ മാറുകയും നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ വികസിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ എസ്.ഐ.പി പോർട്ട്‌ഫോളിയോ ഇപ്പോഴും ട്രാക്കിലാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ എസ്.ഐ.പിയെ കുറിച്ച് പതിവായി പരിശോധിക്കണം. ഫണ്ട് മോശമായി പ്രവർത്തിക്കുന്നുണ്ടോ, അതോ നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കണോ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാനാണ് എസ്.ഐ.പി പതിവായി അവലോകനം ചെയ്യണമെന്ന് പറയുന്നത്.
4. മാർക്കറ്റ് റിസ്‌ക് പരിഗണിക്കുന്നില്ല
എസ്.ഐ.പിയില്‍ നിക്ഷേപിക്കുമ്ബോള്‍ വിപണിയിലെ അപകടസാധ്യതയെ കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അപ്രതീക്ഷിത നഷ്ടത്തിന് കാരണമാകും. എസ്.ഐ.പി ദീർഘകാല നിക്ഷേപങ്ങളാണ്, വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപങ്ങളെ തീർച്ചയായും സ്വാധീനിക്കും. അതിനാല്‍ ഇത്തരം അപകടസാധ്യതകള്‍ മനസിലാക്കിയില്ലെങ്കില്‍ വിപണി നഷ്ടത്തിലെത്തുമ്ബോള്‍ നിങ്ങള്‍ പെട്ടെന്ന് പണം പിൻവലിച്ചേക്കാം. ഇതിലൂടെ വീണ്ടും നഷ്ടം സംഭവിക്കുന്നു.
5. ഒരേ തുക മാത്രം നിക്ഷേപിക്കുക.
ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്ബോള്‍ ഒരേ തുക തന്നെ നിക്ഷേപിച്ചാല്‍ പണം വളരില്ല. നിങ്ങളുടെ വരുമാനം വർദ്ധിക്കുമ്ബോഴും സാമ്ബത്തിക വളർച്ച വരുമ്ബോഴും നിക്ഷേപ തുക വർദ്ധിപ്പിക്കണം. ഇത് നിക്ഷേപങ്ങള്‍ അതിവേഗം വളരാൻ അനുവദിക്കുന്നു. ചെറിയ തുക നിക്ഷേപിക്കുന്ന വ്യക്തിയ്ക്ക് ഓരോ വർഷവും കഴിയുമ്ബോള്‍ നിക്ഷേപ തുക വർദ്ധിപ്പിക്കാം. ഇത് സാമ്ബത്തിക ലക്ഷ്യത്തിലേക്ക് നിങ്ങളെ പെട്ടെന്ന് എത്തിക്കും.