രാജ്യത്തെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ എൻപിഎസ് വാത്സല്യ യോജനയ്ക്ക് തുടക്കമിട്ടത്.
ഇതില്‍ മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ മെച്ചപ്പെട്ട സാമ്ബത്തിക ഭാവിക്കായി നിക്ഷേപിക്കാം. ഈ പദ്ധതിയില്‍, രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പേരില്‍ എൻപിഎസ് വാത്സല്യ അക്കൗണ്ട് തുറക്കാം. നാഷണല്‍ പെൻഷൻ സ്കീമും (എൻപിഎസ്) ഈ പദ്ധതിയിലൂടെ വിപുലീകരിച്ചിട്ടുണ്ട്. എൻപിഎസ് പോലെ, എൻപിഎസ് വാത്സല്യ പദ്ധതിയും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (പിഎഫ്‌ആർഡിഎ) കൈകാര്യം ചെയ്യുന്നത്.
കുട്ടിക്ക് 18 വയസാകുമ്ബോള്‍ പുറത്തുകടക്കാം
കുട്ടിക്ക് 18 വയസ് തികയുമ്ബോള്‍ വാത്സല്യ അക്കൗണ്ട് സാധാരണ എൻപിഎസ് അക്കൗണ്ടാക്കി മാറ്റാം. അതേസമയം, കുട്ടിക്ക് 18 വയസ് തികയുമ്ബോള്‍, മാതാപിതാക്കള്‍ക്ക് വേണമെങ്കില്‍ ഈ സ്കീമില്‍ നിന്ന് പുറത്തുകടക്കാം. എന്നാല്‍ ഒരു ആന്വിറ്റി പ്ലാൻ വാങ്ങാൻ, കാലാവധി പൂർത്തിയാകുമ്ബോള്‍ തുകയുടെ 80% എങ്കിലും വീണ്ടും നിക്ഷേപിക്കണം, കൂടാതെ തുകയുടെ 20% മാത്രമേ ഒറ്റത്തവണയായി പിൻവലിക്കാനാകൂ എന്നതാണ് വ്യവസ്ഥ. ആകെ തുക 2.5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ മുഴുവൻ തുകയും ഒറ്റയടിക്ക് പിൻവലിക്കാം.
എൻപിഎസ് വാത്സല്യയില്‍ എത്ര തുക നിക്ഷേപിക്കണം
എൻപിഎസ് വാത്സല്യ പദ്ധതിയില്‍, മാതാപിതാക്കളോ രക്ഷിതാക്കളോ പ്രതിവർഷം കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. ഇതില്‍ നിക്ഷേപിക്കുന്നതിന് ഉയർന്ന പരിധിയില്ല, അതായത് ഈ സ്കീമില്‍ എത്ര വേണമെങ്കിലും നിക്ഷേപിക്കാം. അതിനാല്‍ തന്നെ ചെറിയ തുകയില്‍ നിക്ഷേപം തുടങ്ങി കുട്ടി വളരുന്നതിനനുസരിച്ച് നിക്ഷേപ തുക വർധിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് സൗകര്യമുണ്ട്. എൻപിഎസ് വാത്സല്യ പദ്ധതി തുടങ്ങുന്നതിന് നിങ്ങള്‍ ഒരു ഇന്ത്യൻ പൗരനായിരിക്കണം, കുട്ടിയുടെ പ്രായം 18 വയസിന് താഴെയായിരിക്കണം.
എൻപിഎസ് വാത്സല്യ പിൻവലിക്കല്‍
ചില സന്ദർഭങ്ങളില്‍, കുട്ടിക്ക് 18 വയസ്സ് തികയുന്നതിന് മുമ്ബ് എൻപിഎസ് വാത്സല്യ അക്കൗണ്ടില്‍ നിന്ന് കുറച്ച് പണം പിൻവലിക്കാവുന്നതാണ്. മൂന്ന് വർഷത്തിനു ശേഷം, മൊത്തം തുകയുടെ 25% വരെ പിൻവലിക്കാം. കുട്ടി പ്രായപൂർത്തിയാകുന്നതുവരെ മൂന്ന് തവണ പണം പിൻവലിക്കാനുള്ള സൗകര്യം ലഭിക്കും. കുട്ടിക്ക് 18 വയസ് തികയുമ്ബോള്‍, ഈ അക്കൗണ്ട് ഒരു സാധാരണ എൻപിഎസ് അക്കൗണ്ടാക്കി മാറ്റും.
എൻപിഎസ് വാത്സല്യ സ്കീം ഉപയോഗിച്ച് കുട്ടിക്കായി വലിയൊരു റിട്ടയർമെന്റ് ഫണ്ട് രൂപീകരിക്കാം
ഈ സ്കീമില്‍ കുട്ടിക്കായി പ്രതിമാസം 1000 രൂപ നിക്ഷേപിക്കുക. 18 വർഷ കാലയളവില്‍ 2,16,000 രൂപ നിക്ഷേപിക്കപ്പെടും. 12.86% വാർഷിക റിട്ടേണ്‍ കണക്കാക്കിയാല്‍, പലിശ ഇനത്തില്‍ 6,32,718 രൂപ ലഭിക്കും. 18 വയസാകുമ്ബോള്‍ നിങ്ങളുടെ കുട്ടിക്ക് കിട്ടുക 8,48,000 രൂപയാണ്. എൻപിഎസ് വാത്സല്യ നിയമങ്ങള്‍ അനുസരിച്ച്, മെച്യൂരിറ്റി തുകയുടെ 80% (6,78,400 രൂപ) നിർബന്ധമായും ആന്വിറ്റി സ്കീമില്‍ വീണ്ടും നിക്ഷേപിക്കണം, അതായത് 20% (1,69,600 രൂപ) മാത്രമേ ഒറ്റത്തവണയായി പിൻവലിക്കാനാകൂ.
റിട്ടയർമെന്റ് സമയത്ത് 11 കോടി എങ്ങനെ നേടാം
18-ാം വയസില്‍ 10% റിട്ടേണ്‍ അടക്കം നിക്ഷേപിക്കപ്പെടുന്ന തുക ഏകദേശം 5 ലക്ഷം ആയിരിക്കും. റിട്ടയർമെന്റ് വരെ ഇതേ നിക്ഷേപം തുടർന്നാല്‍, 10 ശതമാനം പലിശ നിരക്കില്‍ നിക്ഷേപം 2.75 കോടിയാകും. 11.59 % നിരക്കില്‍ 5.97 കോടിയായിരിക്കും നിക്ഷേപം. 12.86% റിട്ടേണ്‍ നിരക്കില്‍ 10,000 രൂപയുടെ വാർഷിക നിക്ഷേപം 11.05 കോടി രൂപയായി വളരും.