ദീപാവലി കാലത്ത് സ്വർണം ഏറ്റവും വലിയ നിഷേപമാക്കി മാറ്റൻ മികച്ച അവസരമൊരുക്കി റിലയൻസ് ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി.
ധൻതേരാസ്, മുഹൂർത്ത വ്യാപാരം എന്നിവ ലക്ഷ്യമിട്ട് സ്മാർട്ട് ഗോള്‍ഡ് സേവനവുമായി ആണ് മുകേഷ് അംബാനി എത്തുന്നത്. ജിയോ ഫിനാൻഷ്യല്‍ സർവീസസ് ആണ് ജിയോ ഫിനാൻസ് ആപ്പില്‍ സ്മാർട്ട് ഗോള്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
വെറും പത്ത് രൂപയ്ക്ക് പോലും സ്വർണം വാങ്ങാമെന്നതാണ് അംബാനിയുടെ ജിയോ ഫിനാൻസ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് വഴി ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വർണത്തില്‍ എളുപ്പത്തില്‍ നിഷേപം നടത്താനുള്ള ഓപ്ഷനാണ് നല്‍കുന്നത്.
ആഗോളതലത്തിലും പ്രാദേശിക വിപണിയിലും സ്വർണവില കത്തിക്കയറുന്നതിനിടെയാണ് ഡിജിറ്റല്‍ ഗോഹഡ് രംഗത്തേക്കുള്ള അംബാനിയുടെ ചുവടുവെയ്പ്പ്. ജിയോ ഫിനാൻസ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് രൂപയിലോ ഗ്രാമിലോ നിക്ഷേപം നടത്താൻ കഴിയും. ഡിജിറ്റല്‍ സ്വർണത്തിന് പുറമേ ഫിസിക്കല്‍ ഗോള്‍ഡ് ഒപ്ഷനും അംബാനിയുടെ ഡിജിറ്റല്‍ ഗോള്‍ഡ് സർവീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അര ഗ്രാം, 1 ഗ്രാം, 2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം എന്നിങ്ങനെ ആകർഷകമായ മൂല്യങ്ങളില്‍ നിക്ഷേപകർക്ക് ഹോം ഡെലിവറി സേവനവും ആപ്പ് വാഗ്ദാനം ചെയ്യുന്നു.
പണം, സ്വർണ നാണയം, ആഭരണങ്ങള്‍ എന്നിവയ്ക്കായി വീണ്ടെടുക്കല്‍ ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്. അതായത്, അംബാനിയുടെ ജിയോ ഫിനാൻസ് ആപ്പിലൂടെയുള്ള നിഷേപങ്ങള്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് പണമാക്കി മാറ്റാൻ സാധിക്കും. സ്വന്തമാക്കുന്ന സ്വർണം ഇൻഷ്വർ ചെയ്ത ലോക്കറുകളില്‍ സൂക്ഷിക്കുമെന്നതുകൊണ്ട് തന്നെ 100 ശതമാനം സുരക്ഷയാണ് അംബാനി നിങ്ങളുടെ നിഷേപത്തില്‍ ഉറപ്പാക്കുന്നത്.
തത്സമയ സ്വർണവില നല്‍കുന്നതിലൂടെ നിക്ഷേപകർക്ക് സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതാണ് ജിയോ ഫിനാൻസ് ആപ്പിന്റെമറ്റൊരു പ്രത്യേകത. പരമ്ബരാഗത സ്വർണം വാങ്ങുന്നതിലൂടെ ചെറിയ തുകയില്‍ ഡിജിറ്റല്‍ സ്വർണ നിക്ഷേപവും അംബാനി പ്രോത്സാഹിപ്പിക്കുന്നു.
ആഗോള- പ്രാദേശിക വിപണിയില്‍ സ്വർണവില കുത്തനെ ഉയരുകയാണ്. അധികം വൈകാതെ, സ്വർണവില പവന് 70,000 രൂപയിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള വിപണിയില്‍ സ്വർണം ഔണ്‍സിന് 2,782.5 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അധികം വൈകാതെ തന്നെ ഇത് 3000 ഡോളറിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. പ്രാദേശിക വിപണിയില്‍ നിലവില്‍ 59,520 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 520 രൂപ ഉയർന്നിരുന്നു.