പൊതുമേഖലാ ഓഹരികള്‍ നിക്ഷേപകർക്ക് മികച്ച ലാഭം നല്‍കിയ ഓഹരികളാണ്. എന്നാല്‍ ചില പൊതുമേഖലാ ഓഹരികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവിലാണ്.
അതുകൊണ്ടു തന്നെ ഇപ്പോള്‍ ഓഹരി വാങ്ങിയാല്‍ നാളെ വില വർദ്ധിക്കുമ്ബോള്‍ വില്‍ക്കാൻ സാധിച്ചാല്‍ മികച്ച ലാഭമുണ്ടാക്കാൻ സാധിക്കും. പ്രഭുദാസ് ലില്ലാധർ ഉള്‍പ്പെടെയുള്ള ബ്രോക്കറേജുകള്‍ പൊതുമേഖലാ സ്ഥാപനമായ എഞ്ചിനീയേഴ്‌സ് ഇന്ത്യ ഓഹരി വാങ്ങാൻ ശുപാർശ ചെയ്യുന്നുണ്ട്. ടാർഗെറ്റ് വില എത്രയാണെന്ന് പരിശോധിക്കാം.
ഓഹരി വില
എൻഎസ്‌ഇയില്‍ 185.15 രൂപ എന്നതാണ് എഞ്ചിനീയേഴ്‌സ് ഇന്ത്യ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.15 ശതമാനം നഷ്ടം ഓഹരി നേരിട്ടു. ഒരു മാസത്തെ പ്രകടനം പരിശോധിച്ചാല്‍ എഞ്ചിനീയേഴ്‌സ് ഇന്ത്യ ഓഹരി 11.50 ശതമാനം നഷ്ടം നേരിട്ടിട്ടുണ്ടെന്ന് കാണാം. 10.77 ശതമാനം നഷ്ടമാണ് ആറ് മാസത്തിനിടെ പൊതുമേഖലാ ഓഹരി നേരിട്ടത്.
അതേസമയം കഴിഞ്ഞ ഒരു വർഷത്തെ പ്രകടനം പരിശോധിച്ചാല്‍ 37.20 ശതമാനം വളർച്ച നേടാൻ എഞ്ചിനീയേഴ്‌സ് ഇന്ത്യ ഓഹരിക്ക് സാധിച്ചിട്ടുണ്ടെന്ന് കാണാം. 70.33 ശതമാനമാണ് അഞ്ച് വർഷത്തെ വളർച്ച. 303.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 116.45 ശതമാനമാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
295 രൂപ ടാർഗെറ്റ് വിലയോടെ എഞ്ചിനീയേഴ്‌സ് ഇന്ത്യ ഓഹരി വാങ്ങാനാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ ശുപാർശ ചെയ്യുന്നത്.
250 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പിഎല്‍ ക്യാപ്പിറ്റലിന്‍റെ ശുപാർശ. ഇന്ത്യയിലെ റിഫൈനറി & പെട്രോകെമിക്കല്‍ കാപെക്‌സിൻ്റെ പൈപ്പ്‌ലൈൻ മുതലാക്കാൻ കമ്ബനിക്ക് സാധിക്കും. ഗ്രീൻ ഹൈഡ്രജൻ, അമോണിയ ഉല്‍പ്പാദനം, ജൈവ ഇന്ധനങ്ങള്‍, കല്‍ക്കരി ഗ്യാസിഫിക്കേഷൻ എന്നിവയിലെ പ്രോജക്ടുകളില്‍ ഏർപ്പെടുന്നതിലൂടെ ഹരിത ഊർജ ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിലും കമ്ബനി ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇൻഫ്രാസ്ട്രക്ചർ പോലുള്ള എണ്ണ ഇതര വിഭാഗങ്ങളിലേക്ക് ബിസിനസ്സ് വൈവിധ്യവത്കരിക്കാനും ഇത് ലക്ഷ്യമിടുന്നുണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തല്‍.
പ്രൊമോട്ടർ/എഫ്‌ഐഐ ഹോള്‍ഡിംഗ്‌സ്
പ്രൊമോട്ടർമാർക്ക് 31-മാർച്ച്-2024 വരെ കമ്ബനിയില്‍ 51.32 ശതമാനം ഓഹരിയുണ്ട്, എഫ്‌ഐഐകള്‍ക്ക് 7.01 ശതമാനവും ഡിഐഐകള്‍ക്ക് 13.6 ശതമാനവും ഓഹരിയുണ്ട്.
എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തുനിന്നുള്ള മറ്റൊരു പൊതുമേഖലാ സ്ഥാപനമാണ് എഞ്ചിനീയേഴ്‌സ് ഇന്ത്യ. അടിസ്ഥാന സൗകര്യ വികസനം, സൗരോര്‍ജം, ആണവോര്‍ജം, മാലിന്യ സംസ്‌കരണം തുടങ്ങിയ സെക്ടറുകളില്‍ കമ്ബനി പ്രോജക്‌ട് മാനേജ്‌മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
സാമ്ബത്തികം
31-03-2024 ന് അവസാനിച്ച പാദത്തില്‍ കമ്ബനിയുടെ ഏകീകൃത മൊത്ത വരുമാനം 856.28 കോടി രൂപ എന്ന് റിപ്പോർട്ട് ചെയ്തു, ഇത് കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനം 898.14 കോടി രൂപയില്‍ നിന്ന് -4.66 % കുറഞ്ഞ് 856.28 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ പാദത്തില്‍ നികുതിക്ക് ശേഷമുള്ള അറ്റാദായം 89.61 കോടി രൂപയാണെന്ന് കമ്ബനി റിപ്പോർട്ട് ചെയ്തു.
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.