HomeIndiaഹരിയാനയിലെ ബിജെപി വിജയം: കുതിപ്പിന്റെ പാതയിൽ തിരികെയെത്തി 'മോദി സ്റ്റോക്ക്സ്'; ഏതൊക്കെ എന്ന് വായിക്കാം

ഹരിയാനയിലെ ബിജെപി വിജയം: കുതിപ്പിന്റെ പാതയിൽ തിരികെയെത്തി ‘മോദി സ്റ്റോക്ക്സ്’; ഏതൊക്കെ എന്ന് വായിക്കാം

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തകർച്ച നേരിട്ട ‘മോദി സ്റ്റോക്സ്’ ചൊവാഴ്ചയിലെ വ്യാപാരത്തിനിടെ മികച്ച നേട്ടമുണ്ടാക്കി.ഹരിയാന തിരഞ്ഞെടുപ്പില്‍ മൂന്നാമതും ബിജെപി നേട്ടമുണ്ടാക്കിയതാണ് ഓഹരികളുടെ കുതിപ്പിന് പിന്നില്‍.

സർക്കാർ മൂലധന ചെലവിന്റെ ഗുണം ലഭിക്കുന്ന കമ്ബനികളുടെ ഓഹരികളാണ് മോദി സ്റ്റോക്സ് എന്നപേരില്‍ പൊതുവെ അറിയപ്പെടുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ പ്രത്യേകിച്ച്‌ റെയില്‍വെ, പ്രതിരോധം എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. അദാനി ഓഹരികളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

പൊതുമേഖല ഓഹരിയായ ആർവിഎൻഎല്‍ എട്ട് ശതമാനത്തോളം ഉയർന്നു. ഹോഡ്കോ ഏഴ് ശതമാനവും എച്ച്‌എഎല്‍, ബിഇഎല്‍, മസഗോണ്‍ ഡോക്ക്, കൊച്ചിൻ ഷിപ്പിയാഡ് എന്നിവ നാല് മുതല്‍ ആറ് ശതമാനംവരെയും നേട്ടമുണ്ടാക്കി. അദാനി ഓഹരികളില്‍ അദാനി ട്രാൻസ്മിഷൻ ഏഴ് ശതമാനവും അദാനി എന്റർപ്രൈസസ് നാല് ശതമാനവും അദാനി പോട്സ് അഞ്ച് ശതമാനവും നേട്ടത്തിലാണ്.

പ്രതീക്ഷിച്ചതിലും മികച്ച നേട്ടം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായതാണ് പൊതുമേഖല ഓഹരികളില്‍ പ്രതിഫലിച്ചത്. ഏഴ് ദിവസത്തെ നഷ്ടത്തിന് ശേഷം സെൻസെക്സ് 700 ഓളം പോയന്റ് നേട്ടമുണ്ടാക്കിയതും അതേതുടർന്നാണ്. നിഫ്റ്റിയാകട്ടെ 25,000 നിലവാരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

മോദി സ്റ്റോക്സ്

പിഎഫ്സി, ആർഇസി, സെയില്‍, ബിപിസിഎല്‍ തുടങ്ങിയ പൊതുമേഖല കമ്ബനികളും എസ്ബിഐ, പിഎൻബി, കാനാറ ബാങ്ക് തുടങ്ങിയ പൊതുമേഖലയിലെതന്നെ ധനകാര്യ ഓഹരികളും അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ വൻകിട കോർപറേറ്റ് ഓഹരികളും ഉള്‍പ്പട്ട 54 എണ്ണമാണ് മോദി സ്റ്റോക്സ് എന്നപേരില്‍ അറിയപ്പെടുന്നത്. വിദേശ ബ്രോക്കിങ് സ്ഥാപനമായ സിഎല്‍എസ്‌എയാണ് ‘മോദി പ്രഭാവ’ ത്തില്‍ കുതിക്കുന്ന സ്റ്റോക്കുകളെ തരംതരിച്ചത്.

Latest Posts