ആർക്കും പിടി തരാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികള്‍.
ഇന്നത്തെ വില
പവന് 56,480 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഇത് നിലവില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയരമാണ്. എന്നാല്‍ ഇന്ന് വില മുകളിലേക്ക് ഉയർന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കൂടിയത്. അതോടെ ഒരു പവൻ സ്വർണ്ണത്തിന് 56,480 രൂപയും, ഗ്രാമിന് 7,060 രൂപയുമായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിലേക്കാണ് സ്വർണവില ഇന്ന് കുതിച്ചത്.
1 പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്ബോള്‍ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാർക്കിംങ് നിരക്കുകള്‍ തുടങ്ങിയ കൂടി നല്‍കണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്ബോള്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നല്‍കേണ്ടി വരും.
ആഗോള സ്വർണ്ണവില
വെള്ളിയാഴ്ച്ച രാവിലെ, രാജ്യാന്തര സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ്. ട്രോയ് ഔണ്‍സിന് 1.10 ഡോളർ (0.04%) താഴ്ന്ന് 2,671.53 ഡോളർ എന്നതാണ് നിരക്ക്.
കുതിപ്പിന് കാരണം എന്ത്…?
നവംബറില്‍ നടക്കുന്ന യോഗത്തില്‍ ഫെഡറല്‍ റിസർവ് പലിശ നിരക്ക് വീണ്ടും അരശതമാനം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്വർണ വില ഉയരത്തില്‍ തുടരുന്നത്. അതോടൊപ്പം ഭൗമരാഷ്ട്രീയ പിരിമുറുക്കം, വിപണിയിലെ അനിശ്ചിതത്വം എന്നിവയും സ്വർണവിലയുടെ കുതിപ്പിന് കാരണമായെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
വ്യക്തിഗത ഉപഭോഗച്ചെലവ് (പിസിഇ) സൂചികയും തൊഴില്‍ കണക്കുകളും ഉള്‍പ്പെടെയുള്ള പ്രധാന യുഎസ് സാമ്ബത്തിക ഡാറ്റ പ്രതീക്ഷകളെ തെറ്റിച്ചാല്‍ സ്വർണം മുകളിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്ന് എബിസി റിഫൈനറിയിലെ നിക്കോളാസ് ഫ്രാപ്പല്‍ സൂചിപ്പിച്ചു. മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ സ്വർണവില ഇനിയും ഉയരാൻ ഇടയാക്കുമെന്ന് ഏഞ്ചല്‍ വണ്ണിലെ ഡിവിപി-ഗവേഷകനായ പ്രതമേഷ് മല്യ കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിലും വില ഉയരുമോ..?
ഔണ്‍സിന് 2,700 ഡോളറില്‍ (10 ഗ്രാമിന് ₹ 76,000) എത്തിയതിനുശേഷം, സ്വർണ്ണ വില ഓവർബോട്ട് സോണിലാണ്. ഒരു ഔണ്‍സിന് $2,500 (ഔണ്‍സിന് ₹71,800) അല്ലെങ്കില്‍ ഔണ്‍സിന് $2,475 (~₹71,000) 10 ഗ്രാം) ഉടൻ സംഭവിക്കാം. മൊത്തത്തില്‍, വരും ആഴ്‌ചകളില്‍ സ്വർണത്തിൻ്റെ പ്രകടനം പ്രധാനമായും യുഎസ് ഫെഡറല്‍ റിസർവിൻ്റെ നയ തീരുമാനങ്ങളെയും മിഡില്‍ ഈസ്റ്റിലെ ജിയോപൊളിറ്റിക്കല്‍ സംഭവവികാസങ്ങളെയും ആശ്രയിച്ചിരിക്കുമെന്നാണ് ആഗ്മോണ്ടിലെ റിസർച്ച് ഹെഡ് റെനിഷ ചൈനാനി വിലയിരുത്തിയത്.
ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്..?
സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാല്‍ സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഭീമ ജുവലറി ചെയര്‍മാന്‍ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും സ്വര്‍ണാഭരണ വിതരണക്കാരും ഈ വില പിന്തുടരുകയുമാണ് ചെയ്യുന്നത്.
ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.
വീട്ടില്‍ സ്വർണ്ണം സൂക്ഷിക്കുന്നതിനുള്ള പരിധി
ഇന്ത്യാ ഗവണ്‍മെൻ്റിൻ്റെ ആദായനികുതി ചട്ടങ്ങള്‍ പ്രകാരം, സ്വർണ്ണം വീട്ടില്‍ സൂക്ഷിക്കുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഈ പരിധി സ്ത്രീകള്‍ക്കും പുരുഷന്മാർക്കും വ്യത്യസ്തമാണ്. മാത്രമല്ല, സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് നിയമങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിയുടെ കൈവശം എത്ര സ്വർണം ഉണ്ടെങ്കിലും അത് എങ്ങനെ ലഭിച്ചു എന്നതിൻ്റെ തെളിവ് കൂടി അയാളുടെ പക്കലുണ്ടാകണം.