ബറോഡ ബിഎൻപി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. സെപ്റ്റംബർ 25ന് ആരംഭിച്ച് ഒക്ടോബർ ഒമ്ബതിന് എൻഎഫ്‌ഒ അവസാനിക്കും.മൊമന്റം നിക്ഷേപത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന ഫണ്ട് നിഫ്റ്റി 200 ടോട്ടല്‍ റിട്ടേണ്‍ ഇൻഡക്സില്‍നിന്ന് മികച്ച 30 ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കും.
15 വർഷത്തെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി 50യേക്കാള്‍ ഒമ്ബത് ശതമാനം കൂടുതല്‍ നേട്ടം നിഫ്റ്റി 200 മൊമന്റം 30 ഇൻക്സ് ഫണ്ടുകള്‍ നല്‍കിയതായി കാണാം. അതായത് മൊമന്റം സൂചിക 22 ശതമാനം റിട്ടേണ്‍ നല്‍കിയപ്പോള്‍ നിഫ്റ്റി 50യിലെ നേട്ടം 13 ശതമാനത്തിലൊതുങ്ങി. ഈ സാധ്യതയാണ് ഫണ്ട് പ്രയോജനപ്പെടുത്തുകയെന്ന് ബിഎൻപി പാരിബാസ് എഎംസി സിഇഒ സുരേഷ് സോണി പറഞ്ഞു.
ഇരു സൂചികളിലെയും പ്രകടനം വിലയിരുത്താം.