മഹാരത്നാ കമ്പനിയായ നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് (ONGC) ശക്തമായ ബൈ ഇറക്കമെന്റേഷൻ നൽകി വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ്. 420 രൂപ വില നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരി വില ഉയരും എന്നാണ് ജെഫ്രീസ് വിലയിരുത്തൽ. കഴിഞ്ഞ ഒരു മാസത്തിനിടെ 13.2ശതമാനത്തിൽ അധികമിടിഞ്ഞ് 295- 297 നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്. മൂന്നു ലക്ഷത്തി അറുപതിനായിരം കോടിയിലധികം മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉള്ള ലാർജ് ക്യാപ്പ് പൊതുമേഖല ഓഹരിയാണ് ഒഎൻജിസി.
അതേസമയം സെബി റിസർച്ച് അനലിസ്റ്റായ എ ആർ രാമചന്ദ്രൻ വിലയിരുത്തുന്നത് അനുസരിച്ച് 297.8 രൂപ നിലവാരത്തിലുള്ള റസിസ്റ്റൻസ് അതിജീവിച്ചെങ്കിൽ മാത്രമേ ഓഹരിക്ക് കുതിപ്പ് തുടരാൻ ആകൂ. 276.5 രൂപ നിലവാരത്തിലാണ് ഓഹരിയുടെ സപ്പോർട്ട് ലെവൽ എന്നും അദ്ദേഹം വിലയിരുത്തുന്നു. 297.8 എന്ന നിലവാരം അതിജീവിക്കാൻ കഴിഞ്ഞാൽ ഓഹരി 338 രൂപയിലേക്ക് കുതിച്ചുയരും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അസർബൈജാൻ ആസ്ഥാനമാക്കിയുള്ള വിദേശ ഇടപാടുകൾ ഒഎൻജിയുടെ ലാഭം ഉയർത്തുമെന്നാണ് വിലയിരുത്തൽ. കാസ്പിയൻ കടലിലെ അസർബജൻ അധീനതയിലുള്ള എസിജി ഫീൽഡിൽ ഒഎൻജിസി ഉൾപ്പെടെയുള്ള കമ്പനികൾക്ക് പ്രകൃതിവാതക പര്യവേഷണവും ഉൽപാദനവും 2049 വരെ തുടരാം എന്ന് കരാർ പുതുക്കിയിട്ടുണ്ട്. ഇത് കമ്പനിക്ക് വലിയ നേട്ടമാണ്.