HomeIndiaറിലയൻസ് പവറിന് പിന്നാലെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്ര ഓഹരിയിലും വൻ കുതിപ്പ്;...

റിലയൻസ് പവറിന് പിന്നാലെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്ര ഓഹരിയിലും വൻ കുതിപ്പ്; ഓഹരി കുതിക്കുന്നത് ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെ; പ്രിഫറൻസ് ഓഹരി ഇറക്കി 3000ത്തിലധികം കോടി സമാഹരിക്കാനും നീക്കം: വിശദാംശങ്ങൾ വായിക്കാം.

വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ബിസിനസ് വിപണിയില്‍(Indian Business Market) ഏറ്റവും വലിയ ചര്‍ച്ചവിഷയമായി മാറുകയാണ് അനില്‍ അംബാനി(Anil Ambani). ഇക്കഴിഞ്ഞ ദിവസം അനില്‍ അംബാനിക്കു കീഴിലുള്ള റിലയന്‍സ് പവര്‍(Reliance Power) കടരഹിത സ്റ്റാറ്റസ് കൈവരിക്കുകയും, റിലയന്റ് ഇന്‍ഫ്ര(Reliance Infra) 80 ശതമാനത്തിലധികം കടങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കമ്ബനി ഓഹരികള്‍ ഓഹരി വിപണികളിലും അപ്പര്‍ സര്‍ക്യൂട്ട് പ്രകടനം കാഴ്ചവച്ചിരുന്നു.

ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ഇൻഫ്ര. റിലയൻസ് ഇൻ ഫ്രൈയുടെ ഓഹരി വില 18 രൂപ അധികം ഉയർന്ന് 303 രൂപ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തേക്ക് കടക്കാനുള്ള പ്രാരംഭ നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ട് എന്നും ചൈനീസ് കമ്പനിയായ ബി വൈ ഡി യിൽ നിന്ന് ഒരു വിദഗ്ധന്റെ സേവനം ഇതിനായി ലഭ്യമാക്കിയിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

പ്രിഫറൻസ് ഷെയർ ഇറക്കി മൂവായിരത്തിലധികം കോടി സമാഹരിക്കാൻ നീക്കം:

ഇപ്പോഴിതാ പ്രിഫറന്‍ഷ്യല്‍ ഓഹരി ഇഷ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് അനില്‍. 12.56 കോടി ഓഹരികള്‍ വഴി 3,014 കോടി രൂപ സമാഹരിക്കാനാണ് നീക്കം. ഒരു പബ്ലിക് ഓഫറിംഗ് കൂടാതെ, തെരഞ്ഞെടുത്ത ഒരു കൂട്ടം നിക്ഷേപകര്‍ക്ക് കമ്ബനി ഓഹരികളോ, കണ്‍വേര്‍ട്ടിബിള്‍ സെക്യൂരിറ്റികളോ നല്‍കുന്ന പ്രക്രിയയാണ് പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ. ഇതു സാധാരണയായി മൂലധനം സമാഹരിക്കാന്‍ വേണ്ടിയാണ്.

റിലയന്‍സ് ഇന്‍ഫ്ര സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗ് പ്രകാരം, പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്ബനിയായ Risee Infinity Pvt Ltd, മറ്റ് പ്രമുഖ നിക്ഷേപകരായ Florintree Innovation LLP, Fortune Financial & Equities Services Pvt Ltd എന്നിവര്‍ക്കാകും പ്രിഷറന്‍ഷ്യല്‍ ഇഷ്യൂവിനു കീഴില്‍ ഓഹരികള്‍ അനുവദിക്കുക. പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ പ്രൊമോട്ടര്‍മാരുടെ ഇക്വിറ്റി ഓഹരി വര്‍ധിപ്പിക്കുന്നതിന് കാരണമാകും.ഏകദേശം 3,014 കോടി രൂപയോളം ഈ നടപടിയിലൂടെ കമ്ബനിയുടെ മൂലധനത്തിലേയ്ക്ക് ചേര്‍ക്കപ്പെടും. അതായത് ഇഷ്യൂവിനു ശേഷം കമ്ബനിയുടെ ആസ്തി 9,000 കോടി രൂപയില്‍ നിന്ന് ഏകദേശം 12,000 കോടി രൂപയായി വര്‍ധിക്കുമെന്നു വിലയിരുത്തപ്പെടുന്നു.

Latest Posts