HomeIndiaസെൻസെക്സിൽ ആയിരം പോയിന്റ്; ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 5.3 ...

സെൻസെക്സിൽ ആയിരം പോയിന്റ്; ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 5.3 ലക്ഷം കോടി രൂപ: വിശദാംശങ്ങൾ വായിക്കാം.

പുറത്തുവരാനിരിക്കുന്ന യുഎസിലെ തൊഴില്‍ ഡാറ്റയില്‍ നിശ്ചലമായി നിക്ഷേപ ലോകം. സെൻസെക്സും നിഫ്റ്റിയും കനത്ത തകർച്ച നേരിട്ടു.സെൻസെക്സ് 1,017 പോയന്റ് നഷ്ടത്തില്‍ 81,183ലും നിഫ്റ്റി 292 പോയന്റ് താഴ്ന്ന് 24,852ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ മൊത്തം മൂല്യം 5.3 ലക്ഷം കോടി കുറഞ്ഞ് 460.35 ലക്ഷം കോടി രൂപയായി.സെൻസെക്സ് ഓഹരികളില്‍ റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എല്‍ ആൻഡ് ടി, ഇൻഫോസിസ്, ഐടിസി, എച്ച്‌സിഎല്‍ ടെക്, എച്ച്‌ഡിഎഫ്സി ബാങ്ക് എന്നിവയാണ് പ്രധാനമായും തകർച്ച നേരിട്ടത്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്കാണ് കനത്ത തിരിച്ചടി നേരിട്ടത്. 3.6 ശതമാനം താഴ്ന്നു. എസ്ബിഐയുടെ ഓഹരി വിലയാകട്ടെ 4.4 ശതമാനം ഇടിഞ്ഞു. ഗോള്‍ഡ്മാൻ സാച്സ് ലക്ഷ്യവില 841ല്‍നിന്ന് 742ലേക്ക് താഴ്ത്തിയതോടെയാണ് തിരിച്ചടി നേരിട്ടത്. ഓയില്‍ ആൻഡ് ഗ്യാസ്, ഓട്ടോ, ബാങ്ക്, മീഡിയ, മെറ്റല്‍, കണ്‍സ്യൂമർ ഡ്യൂറബിള്‍സ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്മോള്‍ ക്യാപ് സൂചിക ഒരു ശതമാനവും മിഡ് ക്യാപ് 1.40 ശതമാനവും നഷ്ടംനേരിട്ടു.

തകർച്ചക്ക് പിന്നിലെ കാരണങ്ങള്‍:

യുഎസിലെ തൊഴില്‍ കണക്കുകള്‍

യുഎസിലെ തൊഴില്‍ വിപണി കൂടുതല്‍ ദുർബലമാകുന്നതിന്റെ സൂചനകള്‍ പുറത്തുവന്നതാണ് തകർച്ചയുടെ പ്രധാന കാരണം. 1.65 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി കുറയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നിരക്ക് കുറയ്ക്കാനുള്ള സാധ്യത 42 ശതമാനമായി അനലിസ്റ്റുകള്‍ ഉയർത്തിയതാണ് ആശങ്കവർധിച്ചത്.വൈകീട്ട് പുറത്തുവരാനിരിക്കുന്ന തൊഴില്‍ വിവരക്കണക്കുകളാണ് നിർണായകമാകുക. പ്രതീക്ഷിച്ചതിനേക്കാള്‍ തൊഴിലില്ലായ്മ കൂടിയാല്‍ നിരക്കില്‍ 50 ബേസിസ് പോയന്റ് കുറക്കാൻ ഫെഡ് തെയ്യാറായേക്കാം. അതേസമയം, വളർച്ചാ ആശങ്കകള്‍ വിപണിയില്‍ ഭീതി വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും.

ബാങ്ക് ഓഹരികളില്‍ ഇടിവ്

വായ്പ, നിക്ഷേപ വളർച്ച എന്നിവ സംബന്ധിച്ച്‌ വരാനിരിക്കുന്ന കണക്കുകളെ കുറിച്ചുള്ള ആശങ്കകളാണ് ധനകാര്യ ഓഹരികളെ ബാധിച്ചത്. വൻകിട ബാങ്കുകളുടെ ഓഹരികളില്‍ അത് പ്രതിഫലിച്ചു. 2024 ജൂണ്‍ പാദത്തില്‍ 11.70 ശതമാനം നിക്ഷേപവും 15 ശതമാനം വായ്പയും വർധിച്ചതായി റിസർവ് ബാങ്കിന്റെ പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിക്ഷേപ-വായ്പ വളർച്ചയിലെ വിടവ് വർധിക്കുന്നത് പണലഭ്യതാ പ്രതിസന്ധിയിലേക്ക് ബാങ്കുകളെ നയിച്ചേക്കാമെന്ന ഉത്കണ്ഠ ഓഹരികളെ ബാധിച്ചു.

വിദേശികള്‍ വിറ്റുമാറുന്നു

വിദേശ നിക്ഷേപകർ കഴിഞ്ഞ ദിവസം 688 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,970 കോടി രൂപ നിക്ഷേപം നടത്തുകയും ചെയ്തു.

Latest Posts