നിക്ഷേപകർക്ക് മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ റെയില്‍വേ ഓഹരികളിലൊന്നാണ് ഇന്ത്യൻ റെയില്‍വേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി). വിപണി വിഹിതത്തിൻ്റെ കാര്യത്തില്‍ ഏറ്റവും വലിയ റെയില്‍വേ കമ്ബനിയാണ് ഐആർഎഫ്സി. വരും ദിവസങ്ങളിലും ഓഹരി മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജുകള്‍ സൂചിപ്പിക്കുന്നത്. റെയില്‍വേ ഓഹരിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കാം.
ഓഹരി വില: ബിഎസ്‌ഇയില്‍ 180 രൂപ നിലവാരത്തിൽ ആണ് നിലവില്‍ ഐആർഎഫ്‌സി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ഒരു മാസത്തിനിടെ 11 ശതമാനവും ഓഹരി നഷ്ടം നേരിട്ടു. എന്നാല്‍ ആറ് മാസത്തിനിടെ 13.70 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ല്‍ ഇതുവരെ 79 ശതമാനം വളർച്ച നേടാനും ഐആർഎഫ്‌സി ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 277.44 ശതമാനം നേട്ടത്തോടെ മള്‍ട്ടിബാഗർ ഓഹരികളുടെ പട്ടികയില്‍ ഇടം നേടാനും ഐആർഎഫ്‌സിക്ക് സാധിച്ചു. ഓഹരിയുടെ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വില 229.05 രൂപയും താഴ്ന്ന വില 46.38 രൂപയുമാണ്.
ഐആർഎഫ്‌സി ഓഹരി വാങ്ങണോ?
ഏറ്റവും ഉയർന്ന ഓഹരി വിലയായ 229 രൂപയില്‍ നിന്നും ഓഹരി തിരുത്തല്‍ അനുഭവിച്ചിട്ടുണ്ട്. അതിന് ശേഷം സപ്പോർട്ട് ലെവലായ 178 സോണിനടുത്ത് ഓഹരി വളരെക്കാലമായി ഏകീകരിക്കുന്നു, കൂടാതെ 50ഇഎംഎ ലെവലായ 183-നെ മറികടന്ന് പുരോഗതിയുടെ സൂചനകള്‍ കാണിക്കുന്നുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ പറയുന്നത്. ഓഹരിയുടെ മുന്നേറ്റം വരും ദിവസങ്ങളിലും തുടരുമെന്നാണ് കരുതുന്നത്.ചാർട്ട് മികച്ചതായി കാണപ്പെടുന്നതിനാല്‍ സ്റ്റോപ്പ് ലോസ് 164 നിലനിർത്തിക്കൊണ്ട് 230-250 എന്ന അപ്‌സൈഡ് ടാർഗെറ്റിന് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ.
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.